ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഡബ്ലിന്‍ ഇന്നലെ ആര്യാ ഗ്രൂപ്പ് ഹോട്ടല്‍സിന്റെ ഉടമയുടെ ഏകമകനെ മരിച്ച നിലയില്‍ കണ്ടെത്തി.
കൊച്ചിയിലെ ആര്യാ ഗ്രൂപ്പ് ഹോട്ടല്‍സിന്റെ ഉടമസ്ഥന് മുത്തുകുമാറിന്റെയും (വസന്തവിഹാര്‍ ഹോട്ടല്‍) , വെങ്കിടേശ്വരിയുടെയും മകനായ ശ്രീആകാശിനെയാണ് (23 ) മരിച്ച നിലയില്‍ , കണ്ടെത്തിയത്.
ഡബ്ലിനില്‍ ബിസിനസ് അനലിറ്റിക്സ് കോഴ്സ് പഠിക്കാന്‍ 2023 ല്‍ എത്തിയ ശ്രീആകാശ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വെയര്‍ ഹൌസ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നൈറ്റ് ഡ്യുട്ടിയാണ് ശ്രീ ആകാശ് ചെയ്തിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഉറക്കം ലഭിക്കാത്തതിന്റെ അസ്വസ്ഥതകള്‍ ശ്രീ ആകാശിനുണ്ടായിരുന്നതായി കരുതപ്പെടുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വാടക വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോയ ശ്രീ ആകാശിനെ, സുഹൃത്തുക്കള്‍ തേടിയിട്ടും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെയും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്നാണ് ഗാര്‍ഡയെ വിവരമറിയിച്ചത്.
ഇന്നലെ ഉച്ചയോടെ കനാല്‍ മേഖലയില്‍ ശ്രീ ആകാശിന്റേതാണ് എന്ന് കരുതപ്പെടുന്ന മൃതശരീരം കണ്ടെത്തുകയിരുന്നു. അടുത്തിടെ തലമുടി കളർ ചെയ്തിരുന്നതടക്കമുള്ള, അടയാളങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഗാർഡ ശ്രീ ആകാശിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.
അയര്‍ലണ്ടില്‍ മറ്റൊരു കൗണ്ടിയായ ലീമെറിക്കില്‍ നിന്നും ശ്രീ ആകാശിന്റെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷമാണ് സംബന്ധിച്ച കൂടുതല്‍ നടപടികള്‍ ആരംഭിക്കുകയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.