കരോലിന: കൈപ്പെട്ടിയില്‍ വി.ജെ ജോണ്സണ് അമേരിക്കയില്‍ നോര്‍ത്ത് കരോലിനയിൽ നിര്യാതനായി . ഇലഞ്ഞി ആലപുരം സ്വദേശിയായ ജോൺസനു 51 വയസായിരുന്നു. ഏതാനും മാസങ്ങളായി അസുഖ ബാധിതനായ ജോണ്സണ് ഹൃദ്രോഗബാധയെ തുടര്‍ന്നാണ് നിര്യാതനായത്.
രാമപുരം പള്ളിവാതുക്കല്‍ കുടുംബാംഗമായ ഡോ. ഡെറ്റി ജോണ്സണ് (അനസ്തറ്റിസ്റ്റ്, യുഎന്‍സി റെക്സ്, റാലി) ഭാര്യയാണ്. മകള്‍ കെയ്റ്റ്ലിന് ട്രീസ (ബ്രൗണ്‍ യൂണിവേഴ്സിറ്റി -റോഡ് ഐസലാന്‍ഡ്) കോളജ് വിദ്യാര്‍ത്ഥിയാണ്. മകന് ആല്‍ബെന്‍ ഷോണ്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
പരേതനായ ഡോ. വി.യു ജോണിന്റെയും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും മകനാണ് വി.ജെ ജോണ്സണ്.
സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയിരുന്ന ജോണ്സണ് ഇപ്പോള്‍ യുഎന്‍സി റെക്സ് ഹോസ്പിറ്റല്‍ ഇന്‍ഫോര്‍മാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. നോര്‍ത്ത് കരോളിനയിലെ ലൂര്‍ദ്മാതാ സീറോമലബാര്‍ പള്ളിയിലെ സജീവസാന്നിധ്യമായിരുന്ന ജോണ്സണ് അവിടുത്തെ മലയാളി അസോസിയേഷനിലും (GCKA) സജീവ പ്രവര്‍ത്തകനായിരുന്നു.
സംസ്കാര ശുശ്രുഷകൾ ജനുവരി രണ്ട് വ്യാഴം വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെ ലൂര്‍ദ്ദ്മാതാ സീറോമലബാര്‍ പള്ളിയിൽ (Lourdes Matha Catholic Church, 1400 Vision Dr. Apex, NC - 27523) നടക്കും തുടർന്ന് പൊതുദര്‍ശനവും തുടര്‍ന്ന് ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 10 ന് സംസ്കാരവും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.