കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട ഗുരുതര പരിക്കിനിടയായ സംഭവത്തിൽ സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെയെന്ന് ജിസിഡിഎ. ഐഎസ്എൽ മത്സരങ്ങൾക്ക് സ്റ്റേജ് വിട്ടു നൽകുമ്പോൾ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതർ പറഞ്ഞു.
സ്റ്റേജ് നിർമാണത്തിന്റെ വിവരങ്ങൾ നൽകിയിരുന്നില്ല. സ്റ്റേജ് നിർമിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഫയർ ഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം, ഉമാ തോമസ് എം എൽ എ വെന്റിലേറ്ററിൽ തുടരും.
രക്തസമ്മർദം സാധാരണ നിലയിലാണുള്ളത്. തലയിലെ പരിക്ക് ഗുരുതരമല്ല. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.