തൃശ്ശൂർ:അഡ്വ. യു.പ്രതിഭ MLAക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ.
മുൻപ് യു. പ്രതിഭയ്ക്ക് നേരെ സ്വന്തം പാർട്ടിയിൽ നിന്നും പടയൊരുക്കം ആരംഭിച്ചിരുന്നു,ആലപ്പുഴയിലെ ചില ജില്ലാ നേതാക്കൾ തുടങ്ങിവെച്ച കലഹം നേതാക്കളുമായി അടുപ്പം നിലനിർത്തുന്ന ചില പ്രാദേശിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും പിന്നീട് വിഷയം സംസ്ഥാന തലത്തിൽ ചർച്ചചെയ്യുകയും ചെയ്തിരുന്നു.തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെകുറിച്ച് എംഎൽഎ തന്നെ അന്ന് വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ തന്റെ മകനെ ആയുധമാക്കിക്കൊണ്ട് തന്നെയും തകർക്കാനുള്ള രാഷ്ട്രീയ, മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നതെന്നും പ്രതിഭ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
സ്വന്തം പാർട്ടിയിൽ നിന്ന് നിരന്തരം പകപോക്കലുകൾ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുമ്പോഴും മകനെതിരെയുള്ള കഞ്ചാവ് കേസിന്പിന്നിൽ ചില നേതാക്കളുടെ ഗൂഡലോചനയാണ് എന്ന് യു.പ്രതിഭ പേരെടുത്തു പറയാതെ പ്രതികരിക്കുന്ന സാഹചര്യം വരെ ഉണ്ടായി..
സംഭവത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാലകൃഷ്ണന്റെ പ്രതികരണം സിപിഎം സംസ്ഥാന നേതാക്കളിൽ തന്നെ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.. സിപിഎം നേതൃത്വത്തിന്റെ അറിവോടെ പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ കുടുക്കിയതോ കുടുങ്ങിയതൊ ആണെന്നാണ് സംഭവത്തിൽ ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.സംഭവത്തിൽ ഒരു അമ്മയും ജനപ്രതിനിധിയുമായ വ്യക്തിക്ക് നേരെ സൈബർ ആക്രമണം നടത്തി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാനാവില്ലന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. എന്തിന്റെ പേരിൽ ആണെങ്കിലും വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി പ്രതിഷേധാർഘമാണെന്നും ബി. ഗോപാലകൃഷ്‌ണൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു..
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം)
അഡ്വ. പ്രതിഭ എം. എൽ.എ.യെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആവില്ല ഇതിൻ്റെ പിന്നിൽ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയമാണ്. സിപിഎം നേതൃത്വത്തിൻ്റെ അറിവോടെ കഞ്ചാവ് കേസിൽ അവരുടെ മകനെ കുടുക്കിയതൊ കുടുങ്ങിയതോ ആണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അവർ ഒരു എം.എൽ.എ മാത്രമല്ല ഒരു സ്ത്രീയാണ്, അമ്മയാണ് എന്തിൻ്റെ പേരിൽ ആണെങ്കിലും ഇമ്മാതിരി വളത്തിട്ട് ആക്രമിക്കുന്നത് ജുപ്സാവഹമാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.