ചാലിശേരി: സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി പുതിയ കെട്ടിടത്തിൻ്റെ പെയിൻ്റിംഗ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാലിശ്ശേരി, നാഗലശ്ശേരി,കപ്പൂർ, കടവല്ലൂർ, ആലങ്കോട് പഞ്ചായത്തുകളിലെ 100 ഓളം പെയിൻ്റിംഗ് തൊഴിലാളികളാണ് നന്മയുടെ കെട്ടിടത്തിന് നിറം നൽകി.ഞായറാഴ്ച കാലത്ത് പെയ്യിൻ്റിംഗ് വിദഗ്ദരായ നൗഷാദ് മുക്കൂട്ട, പി.എച്ച് ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 6.30 ന് ജോലികൾ ആരംഭിച്ചു. ചാലിശ്ശേരി, നാഗലശ്ശേരി,കപ്പൂർ, കടവല്ലൂർ, ആലങ്കോട് പഞ്ചായത്തുകളിലെ 100 ഓളം പെയിൻ്റിംഗ് തൊഴിലാളികളാണ് നന്മയുടെ കെട്ടിടത്തിലെ ചുമരുകൾക്ക് നിറം നൽകിയത്.
വെള്ള , കരിംപച്ച എന്നീ കളറുകൾ ഉപയോഗിച്ച് രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പതിനായിരം ചതുരശ്രടി സ്ഥലം മൂന്ന് മണിക്കൂർ സമയം എടുത്ത് തൊഴിലാളികൾ പെയ്യിൻ്റിംഗ് പണികൾ പൂർത്തിയാക്കിയത്. ഗ്രാമത്തിലെ സുമനസ്സുകളായ മുഹമ്മദ് ഷാഫി ആലിക്കര, അഷറഫ് ലിവ, ചാലിശ്ശേരി ഖത്തർ കമ്മിറ്റി, മൊയ്തു മാനുക്കാസ് എന്നിവരാണ് പെയിൻ്റിന് നൽകിയത്. കഴിഞ്ഞ ദിവസം 30 പേർ ചേർന്ന് കെട്ടിടത്തിൻ്റെ ഉൾവശം സൗജന്യമായി പ്രൈമർ ചെയ്തിരുന്നു. കലാ സംവിധായകൻ അജയൻ ചാലിശ്ശേരി കെട്ടിടത്തിൻ്റെ കളർ ഡിസൈൻ ചെയ്തത്. പെയിൻ്റിംഗ് ജോലിക്ക് പിൻതുണ അറിയിച്ച് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , കെ.പി.സി.സി നിർവ്വാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.
സഹയാത്ര രക്ഷാധികാരികളായ എം എം അഹമ്മദുണ്ണി , മോഹനൻ പൊന്നുള്ളി , മാളിയേക്കൽ ബാവ , പ്രസിഡൻ്റ് വി.വി. ബാലകൃഷ്ണൻ , ചെയർമാൻ പ്രേമരാജ് സി.ഭരണ സമിതി അംഗങ്ങളായ കെ.എൻ ദിജി , ഗോപിനാഥ് പാലഞ്ചേരി , ടി എ രണദിവെ , ഉണ്ണി ശാസ്ത്ര എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.