ഓസ്ട്രേലിയൻ മലയാളി യുവാവിന് പെർത്തിൽ ദാരുണാന്ത്യം. ഞായറാഴ്ച്ച രാത്രി പെർത്ത് സമയം 11.15നായിരുന്നു അപകടം. കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആഷിൽ തൽക്ഷണം മരിക്കുകയായിരുന്നു.
അയര്‍ലണ്ടിലെ ഡബ്ലിനിൽ ഒരു പതിറ്റാണ്ടോളം താമസിച്ചിട്ട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പെർത്തിലെ കാനിങ്ങ് വെയിലിൽ സ്ഥിരതാമസമാക്കിയ കോട്ടയം തീക്കോയി സ്വദേശികളായ റോയല്‍ തോമസിന്റെയും ഷീബയുടേയും മകന്‍ ആഷിൽ റോയല്‍ (24) പനയ്ക്കക്കുഴി ആണ് മരിച്ചത്. അയര്‍ലണ്ടില്‍ 10 വര്‍ഷത്തോളം പ്രവാസി ജീവിതത്തിനു ശേഷം 12 വര്‍ഷം മുമ്പാണിവര്‍ ഓസ്‌ട്രേലിയയിലേയ്ക്ക് ആഷിലിന്റെ കുടുംബം കുടിയേറിയത്.
പെര്‍ത്ത് സമയം ഡിസംബര്‍ 22ന് രാത്രി 11.15 ഓടെ കാനിങ്ങ് വെയില്‍ നിക്കോള്‍സണ്‍ റോഡില്‍ കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ആഷിൽ. യുവാവിന്റെ വീടിനു സമീപമാണ് അപകടമുണ്ടായ സ്ഥലം ആഷിലിനെയും കാർ ഡ്രൈവറെയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ആശുപ്രതി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ഓസ്ട്രേലിയൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും വര്‍ഷം മുമ്പായിരുന്നു ആഷിൽ പെര്‍ത്തിലെ ഫ്‌ലയിങ്ങ് ക്‌ളബില്‍ പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി കുടുംബത്തെ വിമാനത്തില്‍ കയറ്റി വിമാനം പറത്തുന്ന വീഡിയോ വൈറലായിരുന്നു. അവധിയ്ക്കായി മാതാപിതാക്കളും, സഹോദരനും നാട്ടിലെത്തിയ സമയത്താണ് ദുരന്തവാര്‍ത്ത അവരെ തേടിയെത്തിയത്. ദുഃഖവാർത്തയറിഞ്ഞ് ഓസ്‌ട്രേലിയയിലേക്ക് തിരികെയെത്താനുള്ള ശ്രമങ്ങളിലാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.