സ്ഥലം ഏറ്റെടുത്തു നൽകിയാൽ കേരളത്തിന് ആണവനിലയം സാധ്യമാകും..മറുപടിയില്ലാതെ മുഖ്യമന്ത്രി

ഡൽഹി;മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രിയും കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ എത്തിയ മന്ത്രിയുമായി കോവളത്ത് വെച്ചാണ് ഞായറാഴ്ച ചർച്ച നടത്തിയത്.

കേരളത്തിന്‍റെ തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്. പദ്ധതിക്കായി 150 ഏക്കർ സ്ഥലമാണ് വേണ്ടത്. കാസർകോട്ടെ ചീമേനിയാണ് ഇതിന് അനുയോജ്യസ്ഥലമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലയം സ്ഥാപിച്ചാൽ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതിൽ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തിൽ 10% ത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹർലാൽ അഭിപ്രായപ്പെട്ടു.കാർബൺരഹിത പുനരുപയോഗ ഊർജ്ജരംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ അഭിനന്ദിച്ച അദ്ദേഹം ഈ രംഗത്തെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും വാഗ്ദാനം നൽകി.ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, മുൻപ്‌ ഊർജവകുപ്പും വൈദ്യുതിബോർഡും പദ്ധതിനിർദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസർകോട്ടെ ചീമേനിയുമാണ് ബോർഡ് നിർദേശിച്ചത്.

എന്നാൽ, ഞായറാഴ്ച ഇതേക്കുറിച്ച് ചർച്ചവന്നപ്പോൾ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി അതിരപ്പള്ളി ഇതിനായി നിർദേശിക്കുന്നതിനെ എതിർത്തു. അവിടെ ഡിസ്‌നി ലാൻഡ് മാതൃകയിൽ വലിയൊരു ടൂറിസംകേന്ദ്രം ആസൂത്രണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചെങ്കിലും ഇക്കാര്യം ചർച്ചചെയ്തില്ല.

കേന്ദ്രമന്ത്രിക്ക് കേരളം നൽകിയ നിവേദനത്തിലും ആണവനിലയത്തെക്കുറിച്ച് പരാമർശമില്ല. ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോർജ കോർപ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയർമാൻ ബിജു പ്രഭാകർ നേരത്തേ ചർച്ചനടത്തിയിരുന്നു. 220 മെഗാവാട്ടിന്റെ രണ്ടുനിലയങ്ങളിൽനിന്നായി 440 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി.യുടെ ലക്ഷ്യം. 

7000 കോടി ചെലവുവരും. ഇതിന്റെ 60 ശതമാനം കേന്ദ്രം നൽകണമെന്നും കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. അംഗീകാരമായാൽ 10 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !