ജസ്റ്റിന്‍ ട്രൂഡോ ഓരോ ദിവസം കഴിയുംതോറും അണ്‍പോപ്പുലര്‍ ആയി മാറിക്കൊണ്ടിരിക്കയാണ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ എന്നതാണ് പുതിയ സൂചന. ഇത് ഇപ്പോൾ ഭിന്നിപ്പിന്റെ വക്കിലെത്തി അതിന്റെ പിന്തുടർച്ചയാണ് ധനമന്ത്രി മന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്ന്റെ രാജി.
ട്രൂഡോയുമായുള്ള ട്രംപിൻ്റെ താരിഫ് തർക്കമാണ് കാനഡയുടെ ധനമന്ത്രി രാജിയുടെ പ്രധാന കാരണം. വരാനിരിക്കുന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണിയോട് എങ്ങനെ പ്രതികരിക്കണമെന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി കാനഡയുടെ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് തൻ്റെ സ്ഥാനം ഈ ആഴ്ച്ച രാജിവച്ചത്.
തിങ്കളാഴ്ച ട്രൂഡോയ്ക്ക് അയച്ച കത്തിൽ അവർ രാജി പ്രഖ്യാപിച്ചു, അതിൽ ഇരുവരും കാനഡയുടെ ഏറ്റവും മികച്ച പാതയെക്കുറിച്ച് ഭിന്നതയിലാണെന്ന് പറഞ്ഞു, കൂടാതെ ട്രംപിൻ്റെ "ആക്രമണാത്മക സാമ്പത്തിക ദേശീയത" എന്ന നയം ഉയർത്തുന്ന "ഗുരുതരമായ വെല്ലുവിളി" ചൂണ്ടിക്കാട്ടി.തൻ്റെ സർക്കാരിൻ്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രൂഡോ കഴിഞ്ഞ ആഴ്ച അറിയിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ഫ്രീലാൻഡ് പറഞ്ഞു. പാർലമെൻ്റിൽ വാർഷിക ധനകാര്യ സർക്കാർ അപ്‌ഡേറ്റ് നൽകുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അവരുടെ രാജി
അടുത്ത വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ആദ്യഫലസൂചനയെന്നോണം ഇപ്പോള്‍ നടന്നുകഴിഞ്ഞ ക്ലവര്‍ഡൈല്‍-ലാങ്‌ലി സിറ്റി ഉപതിരഞ്ഞെടുപ്പുഫലം- കാനഡയിലെ ജനം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഫെഡറല്‍ സര്‍ക്കാരിനെ നയിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാർട്ടി സ്ഥാനാർത്ഥിക്കും തീര്‍ത്തും എതിരായ വിധിയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു ലഭിച്ചതിന്റെ മൂന്നിലൊന്നു വോട്ട് പോലും നേടാനാവാതെ ലിബറലുകള്‍ കൂപ്പുകുത്തി.
കൂടാതെ നടന്ന അഭിപ്രായ സർവേയിൽ പൊതുതിരഞ്ഞെടുപ്പില്‍ ട്രൂഡോ അല്ലാതെ മറ്റാരെങ്കിലും ലിബറല്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ഭൂരിഭാഗം കാനഡക്കാരും വിശ്വസിക്കുന്നതായി നാനോസ് റിസര്‍ച്ച് നടത്തിയ വോട്ടെടുപ്പ് വെളിപ്പെടുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ മാത്രമാണ് ട്രൂഡോ നേതാവായി തുടരുന്നതിനെ പിന്തുണച്ചത്. 57 ശതമാനം പേര്‍ ട്രൂഡോ മാറണമെന്ന് ആവശ്യപ്പെട്ടു. 15 ശതമാനം പേര്‍ ആരെയും അനുകൂലിച്ചില്ല. ട്രൂഡോയുടെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വര്‍ധിച്ചുവരുന്ന അതൃപ്തിയാണ് ഈ സര്‍വ്വേ വെളിപ്പെടുത്തുന്നത് എന്ന് പകല്‍ പോലെ വ്യക്തം. പുതിയ ലിബറല്‍ നേതൃത്വത്തിനായി ആവശ്യപ്പെടുന്ന കാനഡക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.