നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ യുവജന കമ്മീഷൻ സ്വമേധയ കേസെടുത്തു

കാസർകോഡ്: കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിൽ യുവജന കമ്മീഷൻ കേസെടുത്തു.

യുവജന കമ്മീഷൻ കോളേജിലെത്തി മൊഴിയെടുത്തു. വിദ്യാർത്ഥിനികൾ യുവജന കമ്മീഷണന് നേരിട്ട് പരാതി നൽകുകയായിരുന്നു. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ശ്രമം നടത്തിയെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിൻ്റെ നേതൃത്വത്തിലുള്ള യുവജന കമ്മീഷൻ സംഘം നഴ്സിംഗ് കോളേജിലെത്തിയത്.

സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നും കമ്മീഷൻ പരാതി കേട്ടു. കോളേജിലും ഹോസ്റ്റലിൽ വിദ്യാർത്ഥികൾ നേരിട്ടിരുന്ന പീഡനങ്ങൾ കമ്മീഷന് മുന്നിൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. കോളേജിൽ വിദ്യാർഥികൾ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുണ്ടെന്ന്‌ ചെയർമാൻ എം ഷാജർ പറഞ്ഞു. നഴ്‌സിങ്‌ കോളേജിൻ്റെ പ്രവർത്തനം തൃപ്‌തികരമല്ലെന്നും ഇക്കാര്യം ആരോഗ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം ഷാജർ വ്യക്തമാക്കി.

അതേസമയം, കോളേജ്‌ പ്രിൻസിപ്പൽ മറിയക്കുട്ടിയിൽ നിന്നും യുവജന കമ്മീഷൻ മൊഴിയെടുത്തു. കമ്മീഷൻ അംഗങ്ങളായ ബിപിൻരാജ്‌ പായം, പിപി രൺവീർ എന്നിവരും യുവജന കമ്മീഷൻ സംഘത്തിലുണ്ടായിരുന്നു. അടുത്ത സിറ്റിങ്ങിൽ കേസ്‌ പരിഗണിക്കും. ആശുപത്രി മാനേജ്‌മെന്റ്‌, കോളേജ്‌ പ്രിൻസിപ്പൽ, വാർഡൻ, മാനേജർ എന്നിവർക്ക്‌ നോട്ടീസ്‌ അയച്ച്‌ തുടർ നടപടികൾ സ്വീകരിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !