വിശപ്പ് കൂടിയ നിലയിൽ അനുഭവപ്പെടുന്നത് ഒരുപാട് പേരിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്ന് നിൽക്കുന്നതിൻ്റെ ഭാഗമായിരിക്കും.
അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ നല്ല വിശപ്പ് അനുഭവപ്പെടുമ്പോൾ കഴിക്കുന്നത് എന്തായിരിക്കണം എന്ന് മനസ്സിലാക്കേണ്ടതാണ്. രക്തത്തിൽ പഞ്ചസാരയുടെ നില ഉയർന്ന അവസ്ഥയിൽ ഉള്ളവർ നല്ല വിശപ്പ് അനുഭവപ്പെടുമ്പോൾ കലോറി മൂല്യം കൂടുതൽ അടങ്ങിയ ആഹാരം കഴിക്കുകയാണ് എങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ നില വീണ്ടും ഉയരാൻ കാരണമാകും.
അതുകൊണ്ട്, അങ്ങനെയുള്ള സമയങ്ങളിൽ ഊർജ്ജവും അന്നജവും കുറഞ്ഞ ആഹാരം കഴിക്കുകയാണ് പ്രമേഹ രോഗികൾക്ക് നല്ലത്. കിഴങ്ങ് വർഗ്ഗങ്ങൾ അല്ലാത്ത പച്ചക്കറികൾ, ചെറുപയർ, പയറ്, മുതിര, കടല, റാഗി എന്നിവ കൊണ്ട് ഉണ്ടാക്കുന്ന ആഹാരങ്ങളാണ് നല്ലത്. അത് വിശപ്പ് മാറാനും രക്തത്തിലെ പഞ്ചസാരയുടെ നില സാധാരണ നിലയിൽ ആകുവാനും വളരെയധികം സഹായിക്കും.
പ്രമേഹ ചികിത്സയിലെ ഏറ്റവും പുതിയ അറിവുകൾ രോഗികൾ അനുസരിക്കാൻ തയ്യാറാവുകയാണ് എങ്കിൽ മരുന്നുകളുടെ സഹായം ഇല്ലാതെ തന്നെ പ്രമേഹ രോഗികൾക്കും മറ്റുള്ളവരെ പോലെ എല്ലാ സുഖങ്ങളും ആസ്വദിച്ച് ജീവിക്കാവുന്നതാണ്. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകൾ ഒന്നും തന്നെ അനുഭവികേണ്ടി വരില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.