തിരുവനന്തപുരം;കേരളത്തെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരം മുല്ലൂര്‍ ശാന്തകുമാരി വധം. ഏഴു പവന് സ്വര്‍ണത്തിനായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ശാന്തകുമാരിയെന്ന 71-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ച സംഭവം.
ഒടുവില്‍ ശാന്തകുമാരി കൊലക്കേസില്‍ പ്രതികളായ വിഴിഞ്ഞം സ്വദേശി റഫീഖ ബീവി എന്ന 51-കാരിക്കും ഇവരുടെ മകന് ഷെഫീക്കിനും റഫീഖയുടെ ആണ്‍സുഹൃത്തായ പട്ടാമ്പി സ്വദേശി അല്‍ അമീനും കോടതി വധശിക്ഷ വിധിച്ചു. മാതാവിനും മകനും ഒരുമിച്ച് വധശിക്ഷ ലഭിക്കുന്ന അപൂർവവിധികളിലൊന്നായിരുന്നു അത്. ശാന്തകുമാരി വധക്കേസിൽ പ്രതികളുടെ ചോദ്യംചെയ്യലില്‍ ഒരുവര്‍ഷം മുന്‍പ് നടന്ന കോവളത്തെ 14-കാരിയുടെ കൊലപാതകത്തിലും നിര്‍ണായകവിവരം ലഭിച്ചിരുന്നു.14-കാരിയെ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയതും റഫീഖയും മകനുമാണെന്ന് തെളിഞ്ഞതോടെ നാട്ടുകാര്‍ വീണ്ടും നടുങ്ങി.2022 ജനുവരി 14-നാണ് മുല്ലൂരിലെ ശാന്തകുമാരി അതിക്രൂരമായി കൊല്ലപ്പെട്ടത്. ശാന്തകുമാരിയുടെ അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തകുമാരി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളായിരുന്നു പ്രതികളുടെ ലക്ഷ്യം.
എന്നാല്‍, അത് മുഴുവനും വിറ്റഴിക്കും മുന്‍പേ മൂന്നു പ്രതികളും പോലീസിന്റെ വലയിലായി.ഭര്‍ത്താവിന്റെ മരണശേഷം മുല്ലൂരിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ശാന്തകുമാരിയുടെ താമസം. ഹോട്ടല്‍ വ്യവസായിയായ മകന് മറ്റൊരിടത്തും മകള്‍ ആന്ധ്രാപ്രദേശിലുമായിരുന്നു. ഇതിനിടെയാണ് റഫീഖയും മകന് ഷെഫീഖും റഫീഖയുടെ ആണ്‍സുഹൃത്തായ അല്‍ അമീനും ശാന്തകുമാരിയുടെ വീടിന് സമീപം വാടകക്കാരായി താമസം ആരംഭിക്കുന്നത്.പട്ടാമ്പി സ്വദേശിയായ അല്‍ അമീന് കോവളത്തെ ഹോട്ടലില്‍ ജോലി തേടി എത്തിയപ്പോഴാണ് നേരത്തെ അവിടെ താമസിച്ചിരുന്ന റഫീഖയുമായി അടുപ്പത്തിലാകുന്നത്. പിന്നാലെ റഫീഖയ്ക്കൊപ്പമായി ഈ 27-കാരന്റെ താമസം. ഒപ്പം റഫീഖയുടെ മകനായ ഷെഫീക്കും വീട്ടിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.