ലണ്ടൻ : പോസ്റ്റ് ഓഫീസില്‍ നിന്നും പണം മോഷ്ടിച്ചെന്ന കുറ്റത്തിന് ജയിൽ വാസം അനുഭവിക്കുകയും പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത ഇന്ത്യൻ വംശജ സീമാ മിശ്രയ്ക്ക് രാജാവിന്റെ പുതുവര്‍ഷ പുരസ്കാരം.രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴാണ് സീമാ മിശ്രയെ തേടി വ്യാജ ആരോപണം എത്തുന്നത്. തന്റെ കുഞ്ഞിനെ ജയിലില്‍ വെച്ച് പ്രസവിക്കേണ്ട ഗതികേട് പോലും അവർ നേരിട്ടു.
ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സോഫ്റ്റ്വെയറിലെ പിഴവാണ് ഈ വിധത്തില്‍ തങ്ങളെ ഇല്ലാത്ത മോഷണക്കേസിലെ കുറ്റവാളികളാക്കിയതെന്ന് തെളിയിക്കുന്നതിലും സീമ മുന്നിട്ടിറങ്ങി. സബ് പോസ്റ്റ്മാസ്റ്റര്‍മാരെ വ്യാജമായി ശിക്ഷിച്ച അനീതിക്കെതിരെ പടപൊരുതിയ സീമ മിശ്ര ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രാജാവിന്റെ പുതുവര്‍ഷ പുരസ്കാരങ്ങളില് ഇടം നല്‍കിയത്. പോസ്റ്റ് ഓഫീസ് അഴിമതി കേസിലെ ഇരകള്‍ക്കായി പ്രചാരണം നടത്തിയ നാല് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കാണ് ഒബിഇ സമ്മാനിക്കുന്നത്. സീമാ മിശ്രയ്ക്ക് പുറമെ ലീ കാസില്‍ടണ്‍, ക്രിസ് ഹെഡ്, ജോ ഹാമില്ടണ് എന്നിവര്‍ക്കാണ് പുരസ്കാരം.ഇവരുടെ മുന്നണി പോരാളിയായി നിലകൊണ്ട അലന് ബെറ്റ്സിന് ഈ വര്‍ഷം ആദ്യം ക്നൈറ്റ് ചെയ്യപ്പെട്ടിരുന്നു. പോസ്റ്റ് ഓഫീസില്‍ ഉപയോഗിച്ചിരുന്ന ഹൊറൈസണ്‍ ഐടി സിസ്റ്റത്തിലെ പിഴവ് മൂലമാണ് ബ്രാഞ്ച് അക്കൗണ്ടുകളില്‍ നിന്നും പണം കാണാതാകുന്നതായി തെറ്റായി വിധിക്കപ്പെട്ടത്. എന്നാല്‍ ഈ പണമെല്ലാം സബ് പോസ്റ്റ്മാസ്റ്റര്‍ അടിച്ചുമാറ്റിയെന്നായി പോസ്റ്റ് ഓഫീസ് നിലപാട്. ഇതോടെയാണ് സീമാ മിശ്ര ഉള്‍പ്പെടെ നൂറുകണക്കിന് ജോലിക്കാര്‍ മോഷണക്കേസില്‍ പ്രതികളായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.