നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ പൊതുസ്ഥലത്ത് ആക്രമണം നടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ.
പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യം തീർക്കാൻ മാരകായുധങ്ങളുമായി പ്രദേശത്ത് എത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു പ്രതികൾ പിടിയിൽ. തൊഴുക്കൽ, ആലംപൊറ്റ സ്വദേശി അപ്പൂസ് എന്ന ബിബിൻ, വടക്കോട് സ്വദേശി, പമ്മന്തല സ്വദേശി അഭിലാഷ് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഇവർ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ മാസം ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
രാത്രിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനെ തുടർന്ന് സമീപവാസികളായ രണ്ടു പേർ ഇവരെ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. ഈ വൈരാഗ്യത്തിൽ മൂന്ന് പ്രതികളും മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. ഈ ആക്രമണത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കഴിഞ്ഞദിവസം രാത്രിയിൽ നെയ്യാറ്റിൻകര എസ്, എച്ച്,ഒ, പ്രവീണിൻ്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, ലെനിൻ, സതീഷ്, അശ്വിനി, ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.