ഡൽഹി;സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന സേവനങ്ങൾ നിർത്താനൊരുങ്ങി തപാൽ വകുപ്പ്. ഇതിനുമുന്നോടിയായി പുതിയ സോഫ്‌റ്റ്‌വെയറായ ‘സിഎസ്‌ഐ’യുടെ ട്രയൽ റൺ ചെന്നൈ അണ്ണാ റോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കളാഴ്ച നടന്നു. 24 വിഭാഗങ്ങളിൽ വിവിധ നിരക്കുകളിൽ ലഭിച്ചിരുന്ന സേവനങ്ങൾ ഏഴ് വിഭാഗങ്ങളിലേക്ക് ചുരുക്കി. തപാൽ മാർഗം പുസ്‌തകം വാങ്ങിയിരുന്ന രജിസ്‌ട്രേഡ് പ്രിന്റഡ് ബുക്കിനും വില കൂടും. നിലവിൽ 21 രൂപയായിരുന്നത് 60 ആകും.
കത്ത്, ഇൻലൻഡ്, പോസ്റ്റ് കാർഡ് മുതലായ ജനകീയ സേവനങ്ങൾ ഉയർന്ന നിരക്ക് ഈടാക്കുന്ന പ്രീമിയം സേവനങ്ങളിലേക്ക് മാറും. 50 പൈസയാണ് പോസ്റ്റ് കാർഡിന്റെ നിലവിലെ നിരക്ക്. ഇൻലൻഡിന് 2.50 രൂപയും. പ്രീമിയം വിഭാഗംസേവനം തുടങ്ങുന്നത് 22 രൂപയിലാണ്.
കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്‌സൽ സേവനവും പുതിയ സോഫ്‌റ്റ്‌വെയർ പ്രകാരം ലഭിക്കില്ല. പകരം നിരക്ക് കൂടിയ പ്രീമിയം സേവനങ്ങളായ ബിസിനസ്, രജിസ്‌റ്റേഡ് പാഴ്‌സലുകളാണ് ഉണ്ടാകുക. നിരക്ക് സംബന്ധിച്ച അന്തിമ ഉത്തരവ് ഉടൻ പുറത്തിറങ്ങും.തിങ്കളാഴ്‌ച ഇറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിന്റെ ചുവടുപിടിച്ചാണ് മാറ്റങ്ങൾ. പുതിയ സേവനങ്ങൾ കൊണ്ടുവരാനും നിലവിലുള്ളത് ഒഴിവാക്കാനും പോസ്റ്റൽ ഡയറക്ടർ ജനറലിന് പൂർണ അധികാരം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.