കൊച്ചി : ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്.
ഹനീഫ് അദെനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് രണ്ടു ദിവസം മുൻപ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ ബുക്കിഗിൽ 130Kക്ക് മുകളിലാണ് ഇതുവരെ ഇന്ററസ്റ്റ് വന്നിരിക്കുന്നത്. മിനിസ്റ്റർ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത് എന്നതും വാർത്തകളിൽ ഇടം നേടിയ വിഷയമാണ്. ബുക്കിംഗ് ഓപ്പൺ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്.
ട്രാക്കിങ് റിപ്പോർട്ടുകൾ പ്രകാരം മാർക്കോയുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടിയ്ക്ക് മേൽ വന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി ‘മാർക്കോ’ മാറും. മാളികപ്പുറത്തിന്റെ കളക്ഷൻ റെക്കോർഡാണ് മാർക്കോ തിരുത്തി കുറിച്ചത്. ചിത്രത്തിന്റെ സെൻസറിങ് ഘടകങ്ങളും വാർത്തകളിൽ വളരെ ചർച്ചയാണ്.
രണ്ടു മണിക്കൂർ ഇരുപത്തിയഞ്ച് മിനിറ്റ് ആണ് മാർക്കോ സിനിമയുടെ ദൈർഘ്യം. നിരവധി ആക്ഷൻ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും വയലൻസിന് പ്രാധാന്യം നൽകി ഒരു മാസ്സീവ്-വയലൻസ് ചിത്രം എത്തുന്നത് ആദ്യമായാണ്. വയലൻസ് എലമെന്റ് കൂടുതലുള്ളതിനാൽ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ഹനീഫ് അദേനി ചിത്രം ‘മിഖായേൽ’ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ‘മാർക്കോ ജൂനിയർ’നെ ഫോക്കസ് ചെയ്തൊരുങ്ങുന്ന സ്പിൻ ഓഫാണിത്. വില്ലനെയും വില്ലന്റെ വില്ലത്തരങ്ങളും ഹൈലൈറ്റ് ചെയ്ത് എത്തുന്ന ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ്.100 ദിവസം നിണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് ‘മാർക്കോ’.
ചിത്രത്തിന്റെ ടീസറിനും ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ മില്യണിലധികം കാഴ്ചക്കാരാണ് യൂ ട്യുബിൽ കണ്ടത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ്.
ചിത്രത്തിന്റെതായ് പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തപ്പോഴേ ഗംഭീര റെസ്പോൺസ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മാർക്കോയുടെ ടീസർ റീക്രീഷൻ വിഡിയോകൾ യൂട്യൂബിൽ വൻ വൈറലാണ്.
ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
എക്സിക്യൂറിറ്റിവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാർ, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, സൗണ്ട് ഡിസൈൻ: കിഷൻ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.