തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരത്ത് തീരമേഖലയിൽ കണ്ണീരിലാക്കി കടലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി മരിച്ച നിലയിൽ.
കൂടെ ഉണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികളെ കാണാതായി. മറയനാട് ഉച്ചയ്ക്ക് കടലിൽ കുളിക്കാനിറങ്ങിയ പ്രദേശവാസിയായ ജോഷ്വ (19) ആണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സെൻറ് ആൻഡ്രൂസിൽ പഞ്ചായത്തുനട സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി നെവിൻ (18) ഒഴുക്കിൽപ്പെട്ട് മറ്റൊരു വിദ്യാർത്ഥിയെ കാണാതായി.
രാവിലെ പത്തു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ നെവിൻ കടലിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ നെവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ അരുണിനെയും കാണാതായി. തീരദേശ പോലീസും മത്സ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.