തൃശൂര് : തൃശൂരില് ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഭവത്തില് എസ് ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം.
തൃശൂര് പാലയൂര് സെൻ്റ് തോമസ് പള്ളിയില് ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിനെതിരെ നടപടി വേണമെന്നാണ് സിപിഐഎമ്മിൻ്റെ ആവശ്യം. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എസ്ഐയുടെ പള്ളിയിലെ ഇടപെടൽ അനാവശ്യമായിരുന്നുവെന്നും സിപിഐഎം പ്രതികരിച്ചു.
അതേസമയം വിമർശനങ്ങൾക്കിടെ എസ്ഐ അവധിയിൽ പ്രവേശിച്ചു. ശനിയാഴ്ച മുതൽ എസ്ഐ വിജിത്തിനെ ശബരിമല ഡ്യൂട്ടിയിൽ നിയോഗിച്ചിരിക്കുകയാണ്. പാലയൂർ സെൻട്രൽ തോമസ് തീർത്ഥാടന കേന്ദ്രത്തിലാണ് ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ് എത്തിയത്. പള്ളി കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്നായിരുന്നു എസ് ഐ വിജിത്ത് ഉൾപ്പെട്ട സംഘത്തിൻ്റെ പ്രതികരണം.
സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തിയതിന് തൊട്ടുമുമ്പ് ഭീഷണി മുഴക്കി പൊലീസിലെത്തി. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ചരിത്രത്തിൽ ആദ്യമായാണ് പള്ളിയിൽ കരോൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.
കരോൾ മുടങ്ങിയതോടെ കമ്മിറ്റിക്കാർ സുരേഷ് ഗോപി എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. എസ്ഐക്ക് ഫോൺ കൊടുക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്ഐ സംസാരിക്കാൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്. സുരേഷ് ഗോപി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴും പൊലീസ് കരോളിന് അനുമതി നൽകിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.