കവരത്തി;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ലക്ഷദ്വീപ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം അപലപനീയമാണെന്ന് ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി സിറാജ് കോയാ.
കേരളത്തിൽ ലക്ഷദ്വീപ് വിദ്യാർത്ഥകൾ സുരക്ഷിതരല്ല എന്നതിൻറെ വ്യക്തമായ ഉദാഹരണമാണിത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർകെതിരെ നിയമസഭയിൽ സംയുക്ത പ്രമേയം പാസാക്കിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ കാര്യത്തിൽ മൗനം അവലഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
ഇവരുടെയെല്ലാം കൺമുൻപിലുള്ള യൂണിവേഴ്സിറ്റി കോളേജിലാണ് കൊടിയ പീഡനവും ജാതി അധിക്ഷേപവും അരങ്ങേറിയത്. കാര്യങ്ങൾ ഈ രീതിയിലാണെങ്കിൽ ദ്വീപു വിദ്യാർത്ഥികളുടെ ഉന്നത പഠനം കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനേകുറിച്ച് ആലോചിക്കേണ്ടിവരുമെന്നും സിറാജ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.