കോട്ടയം;മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കോൺഗ്രസിലേക്ക് അടുക്കുന്നു എന്ന് സൂചനകൾ,ഇടതുപക്ഷവുമായും മുഖ്യ മന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മമ്മുട്ടിയും മുഖ്യ മന്ത്രിയും തമ്മിലുള്ള അകൽച്ചയാണ് ഇടത് പ്രത്യയ ശാസ്ത്രത്തിൽ നിന്ന് മാറിനടക്കാൻ നടനെ പ്രേരിപ്പിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങൾ നൽകുന്ന സൂചന,
മുഖ്യമന്ത്രിയുമായും മമ്മുട്ടിയുമായും അടുത്ത ബന്ധമുള്ള സിനിമ രാഷ്ട്രീയ പ്രവർത്തകൻ മുഖ്യമന്ത്രിയെ കാണാൻ ഓഫീസിൽ ചെന്ന വേളയിൽ മുഖ്യ മന്ത്രിക്കരിക്കൽ ഇരുന്നു മമ്മുട്ടിയെ ഫോൺ ചെയ്‌തെന്നും കാൾ എടുത്ത പാടെ ' സംസ്ഥാനത്ത് എന്തെല്ലാമാണ് നടക്കുന്നതെന്നും ഇത്രയും നാണംകെട്ടഭരണം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ പറയുന്നത് മുഖ്യ മന്ത്രിയെ സ്പീക്കർ ഫോണിലൂടെ കാണാൻ വന്ന വിദ്വാൻ കേൾപ്പിച്ചെന്നും,മുഖം വാടിയ മുഖ്യ മന്ത്രി പിന്നീട് മമ്മുട്ടിയോട് അടുപ്പം കാണിച്ചില്ലന്നു മാണ് പുറത്തു വരുന്ന വിവരം,
സംഭവം കൈവിട്ടു പോയ് എന്ന് തോന്നിയ വേളയിൽ മമ്മുട്ടി മുഖ്യ മന്ത്രിയെ നേരിൽക്കണ്ട് താൻ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം പറഞ്ഞുവെന്നും എന്നാൽ പിന്നീട് സൗഹൃദം തുടർന്ന് പോയില്ലന്നുമാണ് പുറത്തുവരുന്ന വിവരം,ഇതോടെ അവസാനിച്ചത് മമ്മുട്ടിയുടെ രാജ്യസഭാ സീറ്റ് എന്ന മോഹം കൂടിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു,മുൻപ് മമ്മുട്ടിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നിരുന്നു എന്നും കൈരളിയുടെ ചെയർമാനായുമൊക്കെ നിൽക്കുമ്പോഴാണ് മമ്മൂട്ടിയുടെ വീട്ടിൽ റൈഡ് നടക്കുന്നത്,
ആ റെയ്ഡ് ഒഴിവാക്കി ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് സോണിയ ഗാന്ധിയുടെ ഇടപെടൽ ആയിരുന്നു എന്നുള്ള വെളിപ്പെടുത്തലും വരികയാണ് ഇപ്പോൾ. നിലവിലെ ഇടത് രാഷ്ടിയ സൗഹൃദത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ കോൺഗ്രസുമായി മമ്മുട്ടി അടുക്കുന്നു എന്ന ശക്തമായ സൂചനയുമാണ് കോൺഗ്രസ് നേതാക്കളുമായുള്ള ഇപ്പോഴത്തെ ബന്ധം എന്ന് രാഷ്ട്രീയ നിരീക്ഷകരും ചോണ്ടിക്കാണിക്കുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.