മൂന്നാര്‍: ഇടുക്കി മൂന്നാര്‍ മേഖല അതിശൈത്യത്തിന്റെ പിടിയില്‍. ഈ സീസണിലെ ഏറ്റവുംകുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ചൊവ്വാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ താപനില ഏഴ് ഡിഗ്രിവരെ താഴ്ന്നിരുന്നെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പൂജ്യം ഡിഗ്രിയിലെത്തിയത്.
ഇതോടെ വിവിധ പ്രദേശങ്ങളിലെ പുല്‍മേടുകളില്‍ മഞ്ഞുവീണു.പ്രദേശം അതിശൈത്യത്തിന്റെ പിടിയിലായതോടെ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവര്‍ അത്യുത്സാഹത്തിലായി. തണുപ്പാസ്വദിക്കാന്‍ പുലര്‍ച്ചെതന്നെ പ്രദേശത്തെ റിസോര്‍ട്ടുകളില്‍നിന്ന് ചെണ്ടുവര, കന്നിമല തുടങ്ങിയ ഭാഗങ്ങളിലേക്ക് ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തിയിരുന്നു.മൂന്നാര്‍ ടൗണ്‍, ദേവികുളം, ഒ.ഡി.കെ., സൈലന്റ്വാലി, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ താപനില വരുംദിവസങ്ങളില്‍ പൂജ്യത്തിന് താഴെ എത്തുമെന്നാണ് കരുതുന്നത്. അവധിക്കാലമായതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കും തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.