യേശുവിന്‍റെ ജനന ദിവസമായ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്രിസ്‌മസ് ആഘോഷിക്കുന്നു. പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും ക്രിസ്‌മസ് മരങ്ങൾ അലങ്കരിച്ചും ഒക്കെയാണ് ലോകം ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷിക്കുന്നത്. മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്.
പരസ്‌പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പുതുക്കിയും ആശംസ കാർഡുകൾ അയച്ചും സ്‌നേഹത്തിന്‍റെയും പ്രത്യാശയുടേയും പ്രതീകമായ ക്രിസ്‌മസ് ആഘോഷത്തിലാണ് ലോകം. ക്രിസ്‌തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്‌തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ക്രിസ്‌തു വർഷം നാലാം നൂറ്റാണ്ടുമുതലാണ് ഡിസംബർ 25 ക്രിസ്‌മസായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം.
ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്‍റൈൻ ഡിസംബർ 25ന് തന്‍റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്. ക്രിസ്‌തുമസുമായി ബന്ധപ്പെട്ട മിക്ക അനുഷ്‌ഠാനങ്ങളും ജർമനിയിൽ നിന്ന് വന്നതാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ക്രിസ്‌മസ് മരം, പരസ്‌പരം സമ്മാനങ്ങൾ കൈമാറൽ എന്നിവയാണ് ഇതിന് ഉദാഹരണം. ബെത്‌ലെഹമിലെ കാലിതൊഴുത്തില്‍ മഞ്ഞുള്ള ഡിസംബറില്‍ ലാളിത്യത്തിന്റെ പരമോന്നത ആഖ്യാനമായി ഉണ്ണിയേശു ജനിക്കുന്നത്.ക്രിസ്‌മസിന്‍റെ ചരിത്രം
ദൈവശാസ്ത്രകാരന്മാരുടെ അഭിപ്രായപ്രകാരം ബിസി ആറിനും ബിസി നാലിനുമിടയിലാണ് യോശു ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. മത്തായി, ലൂക്ക സുവിശേഷകന്മാര്‍ വിവരിക്കുന്ന ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ കാലഘട്ടം കണക്കാക്കിയത്. ക്രിസ്‌തുവിന്‍റെ കുര്‍ബാന എന്ന അര്‍ഥം വരുന്ന ‘ക്രിസ്റ്റസ്', 'മാസെ’ എന്നീ രണ്ട് പദങ്ങളില്‍ നിന്നാണ് ക്രിസ്‌മസ് എന്ന വാക്ക് ഉണ്ടായത്.ആദ്യമായി ഡിസംബര്‍ 25ന് ക്രിസ്‌മസ് ആഘോഷിച്ചത് എഡി 336ല്‍ ആണെന്നാണ് ചരിത്രം പറയുന്നത്.
പുരാതന റോമാ സാമ്രാജ്യത്തില്‍ സൂര്യദേവന്‍റെറ ജന്മദിനമായി ഡിസംബര്‍ 25 ആഘോഷിച്ചിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍റൈൻ ക്രിസ്‌തുമതം സ്വീകരിച്ചതോടെ റോമാ സാമ്രാജ്യത്തിലും അതിന്‍റെ സ്വാധീനം വ്യാപകമാകുകയായിരുന്നു. അങ്ങനെ, ഡിസംബര്‍ 25 ക്രിസ്‌തുവിന്‍റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടു തുടങ്ങിയെന്നാണ് ദൈവശാസ്ത്രകാരന്മാരുടെ വാദം.
ജാതി മത ഭേദമന്യേയുള്ള ക്രിസ്‌മസ് ആഘോഷം
മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികളിലാണ് ഇന്ന് പലയിടങ്ങളിലും ക്രിസ്‌മസ് ആഘോഷിക്കുന്നത്. കേരളവും ഇതിന് മികച്ച ഉദാഹരണമാണ്. സാക്ഷര കേരളത്തിന്‍റെ സാമൂഹിക പശ്ചാത്തലത്തില്‍ നക്ഷത്ര ങ്ങള്‍ തൂക്കിയിടാത്ത വീടുകള്‍ കുറവായിരിക്കും.
ക്രിസ്‌മസ് ആഘോഷത്തിന്‍റേതായി നടക്കുന്ന പുല്‍ക്കൂടൊരുക്കൽ, നക്ഷത്രവിളക്ക് തൂക്കൽ, ക്രിസ്‌മസ് ട്രീ അലങ്കാരം, സമ്മാനങ്ങള്‍ കൈമാറൽ, കരോള്‍ നൃത്തം തുടങ്ങിയ ആഘോഷ രീതികളിലും മലയാളികള്‍ ഒറ്റക്കെട്ടാണ്. സാഹോദര്യത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സന്ദേശം ഉണർത്തുന്ന ഈ ദിനത്തില്‍ എല്ലാവര്‍ക്കും ഡെയ്‌ലി മലയാളി ന്യൂസിന്റെ ക്രിസ്‌മസ് ആശംസകള്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.