''ഇരട്ടത്താപ്പുമായി മുനമ്പം സമരപ്പന്തൽ സന്ദർശിച്ച പ്രതിപക്ഷ നേതാവിന് സമര സമിതിയുടെ തുറന്ന കത്ത് ..''

സർ, അങ്ങേക്ക് അറിയാവുന്നതു പോലെ, ഈ മുനമ്പം പ്രദേശത്തെ ജനങ്ങൾ മൂന്ന് വർഷത്തോളമായി നിലവിൽ ഉള്ള wakf ആക്ട് മൂലം തീരാദുരിതം അനുഭവിക്കുന്നു. വിലകൊടുത്തു വാങ്ങിയ സ്വന്തം ഭൂമിയിൽ ദുരിതത്തിൽ കഴിയുന്ന ഞങ്ങളെ സമരത്തിന്റെ 51-ാം ദിവസം താങ്കൾ സന്ദർശിച്ചതിന് ഹൃദയത്തിന്റെ ഭാഷയിൽ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ഒരു കാര്യം പ്രത്യേകം എടുത്തുപറയുന്നു, ജനിച്ച മണ്ണിൽ ജീവിക്കാനും മരിക്കാനും വേണ്ടി പൊരുതുന്ന മുനമ്പം ജനതയുടെ  പ്രശ്നപരിഹാരം ഈ ഭൂമിയുടെ മേലുള്ള കേരള wakf ബോർഡിന്റെ, അന്യായമായ നിയമങ്ങളിൽ അധിഷ്ഠിതമായ, അവകാശവാദം പിൻവലിക്കൽ ആണ്. ഈ ഭൂമി wakf ഭൂമി അല്ല എന്ന വാസ്തവത്തോട് നീതിബോധമുള്ളവും സത്യത്തോട് മുഖം തിരിക്കാത്തവരുമായ ആരും പൂർണ്ണമായി യോജിക്കും എന്ന് ഞങ്ങൾക്കു ബോധ്യമുണ്ട്. അത് ഈ ലോകത്തോട് ഞങ്ങളോടൊപ്പം ഉറക്കെ വിളിച്ചുപറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ നേതാവ് താങ്കളാണ്. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പുലർത്തുന്ന നീതിബോധവും ആത്മാർത്ഥതയും ഞങ്ങളുടെ സമരത്തിന് എന്നും പ്രചോദനം ആയിരിക്കും. 

പക്ഷേ, കോൺഗ്രസ്‌ പാർട്ടി ഈ സമരത്തിന്റെ ഒപ്പം അല്ല എന്ന് വളരെ സങ്കടത്തോടെ പറയേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ എന്ന് വളരെ വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഒരു മതനിയമം മറ്റുള്ളവരുടെ മേൽ അടിച്ചേല്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയും ഭരണഘടനാവകാശങ്ങൾ പൗരന്മാർക്കു നിഷേധിക്കുകയും ചെയ്യുന്ന നിലവിലെ wakf ആക്ട് നിയമങ്ങൾ മാറ്റരുത് എന്നുള്ള കോൺഗ്രസ്‌ പാർട്ടിയുടെ ദേശീയ കാഴചപ്പാട് അങ്ങേയറ്റം പ്രതിലോമകരവും നിരാശാജനകവും ആണ് എന്നു പറയാതെ വയ്യാ.

സർ, 2024 സെപ്റ്റംബർ 3-ാം തീയതി, ഈ ഭൂമി wakf അല്ല എന്ന്  താങ്കൾ നടത്തിയ പ്രസ്താവനയോടൊപ്പം താങ്കൾക്ക് കുറെയേറെ ആളുകളുടെ ഉറപ്പ് കിട്ടിയെന്നാണ് പറഞ്ഞിരുന്നത്. ആ പേരുകൾ ഇവിടെ വീണ്ടും പരാമർശിക്കുന്നില്ല. അന്ന് താങ്കൾ പറഞ്ഞ പേരുകാരെല്ലാം മുനമ്പം ഭൂമി പ്രശ്നം രമ്യമായി പരിഹരിക്കണം എന്ന ഒഴുക്കൻ പ്രസ്താവനയിൽ കവിഞ്ഞ് ഇക്കാര്യത്തിൽ ഒരു ചുവടു പോലും മുൻപോട്ട് എടുക്കാത്തവരും മുനമ്പം ജനതയുടെ ന്യായമായ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നവരും ആണെന്ന് ഞങ്ങളെ അനുഭവം പഠിപ്പിക്കുന്നു.

ഈ ജനതയ്ക്ക് താങ്കളോട് നേരിട്ട് പറയാൻ ചില കാര്യങ്ങൾ ഉണ്ട്: 

1. മുനമ്പം ഭൂമി പ്രശ്നം നിലവിലെ wakf ആക്ട് മൂലം ഉണ്ടായ ഒരു പ്രതിസന്ധിയാണ് എന്ന് ഞങ്ങൾ ഉൾപ്പെടുന്ന പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയും, ഞങ്ങളുടെ ഈ ദുരിതം wakf ആക്ട് മൂലമല്ല എന്ന മുരട്ടുവാദം ഉന്നയിച്ച് താങ്കൾ ഈ ജനതയെ വഞ്ചിക്കില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

2. ഇന്ത്യയിൽ നിലവിലെ wakf ആക്ട് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് എന്താണ് താങ്കളുടെ പ്രസ്ഥാനത്തിന്റെ നിലപാട്? അഥവാ, നിലവിലെ wakf ആക്ടിലെ ഭരണഘടനാവിരുദ്ധവും മതേതരത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്യാൻ താങ്കളുടെ പാർട്ടി നിലപാടെടുക്കുമോ? കൃത്യമായി പറഞ്ഞാൽ, wakf ആക്ട് amend ചെയ്യാൻ കൂടുന്ന പാർലമെന്റ് സെഷനുകളിൽ കേരള യുഡിഫ് MPമാരുടെ നിലപാട് എന്തായിരിക്കും?  

3. മുനമ്പം പ്രശ്നം തീർക്കാൻ കേരള സർക്കാരിന് 10 മിനുട്ട് മതി എന്ന് പലവട്ടം കോൺഗ്രസ്സും യുഡിഫ് ഘടക കക്ഷികളും പലവട്ടം പറയുന്നത് കേട്ടു. എന്താണ് ആ ഫോർമുല? അത് അറിയാനുള്ള അവകാശം കേരളത്തിൽ ഉള്ള ഓരോ പൗരനും ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ നിയമസഭയിൽ എന്തുകൊണ്ടാണ് അത്തരം ഒരു കാര്യം ഒരു അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ താങ്കൾക്കു കഴിയാതെ പോയത്? മുനമ്പം ജനതയുടെ ന്യായമായ ആവശ്യം 10 മിനുട്ട് കൊണ്ട് തീർക്കാൻ പറ്റുന്ന കാര്യമായിട്ടും, അത് ചെയ്യാത്ത കേരള സർക്കാരിന് എതിരേ എന്തുകൊണ്ടാണ് പ്രതിപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കാത്തത്?

4. M. A. നിസാർ കമ്മിഷൻ്റെ സമ്പൂർണ റിപ്പോർട്ട്‌ പൊതു ജനസമക്ഷം പ്രസിദ്ധപ്പെടുത്തുവാൻ അങ്ങ് കേരള സർക്കാരിനോട് ആവശ്യപ്പെടുമോ? 

5. WAQF Asset Management System of India എന്ന സർക്കാരിൻ്റെ ഔദ്യോഗിക സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമല്ലാത്ത ആയിരക്കണക്കിന് സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം മലയാളികളുടെ മനസ്സിൽ വിതയ്ക്കുന്ന ആശങ്കകൾ എത്ര ഭീമമാണെന്നു തിരിച്ചറിയാൻ താങ്കളെപ്പോലുള്ള രാഷ്ട്രീയക്കാർക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

സർ, വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ തലമുറകളായി ജീവിക്കുന്ന മുനമ്പം ജനതയെ ഇറക്കി വിടും എന്ന് 12.12.2022-ൽ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചുനിന്ന് പ്രസ്താവിച്ചതു പോലെ ഇനിയും ഈ ജനതയെ പറ്റിക്കില്ല എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മാത്രമല്ല, wakf ആക്ട് ഭേദഗതിക്കെതിരേ 14.10.2024-ൽ നിയമസഭയിൽ പ്രമേയം പാസാക്കി ഞങ്ങളെയും കേരളം മുഴുവനെയും വഞ്ചിച്ചതു പോലെ മുനമ്പം ജനതയെ വഞ്ചിക്കുവാൻ മേലിൽ അങ്ങു കൂട്ടുനിൽക്കില്ല എന്ന പ്രതീക്ഷയോടെ വിശ്വാസത്തോടെ,

മുനമ്പം ജനത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !