അങ്കമാലി: സർക്കാരിൻ്റെ മദൃവ്യാപന നയവും മയക്കുമരുന്നു ഉൾപ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ വ്യാപകമായ വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സർവനാശത്തിലേക്കാണ് നയിക്കുന്നതെന്ന് കെസി ബിസി മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു.
മദ്യവിരുദ്ധ സമിതി അതിരൂപത തലത്തിൽ ആരംഭം കുറിച്ച പ്രഥമ യൂണിറ്റ് സംഗമം അങ്കമാലി സെൻറ് ജോർജ് ബസിലിക്ക പള്ളി അങ്കണത്തിൽ നടത്തി . മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റി.ഭയാനകമായ ഈ അവസ്ഥക്കു പുറമെയാണ് മദ്യപാനം മൂലം വർദ്ധിച്ചു വരുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ, നാടാകെ മദ്യമെത്തിക്കുകയും മയക്കു മരുന്നിനെതിരേ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാർ ഇനിയെങ്കിലും അനങ്ങാപ്പാറ നയം വെടിയണം.
പാറേക്കാട്ടിൽ, വൈസ് ചെയർമാൻ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ജോസ് പടയാട്ടി, ചെറിയാൻ മുണ്ടാടൻ, ജോർജ് ഇമ്മാനുവൽ, ശോശാമ്മ തോമസ്, സിസ്റ്റർ ജോയ്സി, സിസ്റ്റർ മരിയൂസ, സിസ്റ്റർ റോസ് കാതറിൻ, എം.പി. ജോസി, ബെന്നി പൈനാടത്ത്,
വർഗീസ് കോളരിക്കൽ, ജോസഫ് തെക്കിനേത്ത് , കെ.വി. ഷാ, ഡേവീസ് ചക്കാലക്കൽ, ആൻ്റണി മാടശേരി, കെ.ഡി. വർഗീസ്, കെ.പി ഗെയിൻ, ചാക്കോച്ചൻ കരുമത്തി , കെ. എ. റപ്പായി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.