തിരുവനന്തപുരം :കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ കൊറ്റാമത്ത് നിരാലംബരായ ഭിന്നശേഷിക്കാരായ വയോജനങ്ങളെ സൗജന്യമായി താമസിപ്പിക്കുന്ന സാഫല്യം പരിപാലന കേന്ദ്രത്തിലേക്ക് അന്തേവാസികളാകുന്നതിന് കിടപ്പ് രോഗികൾ അല്ലാത്ത 50 വയസിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ വയോജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ വെള്ള കടലാസിൽ തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെ ശുപാർശ, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ്,യുഡിഐഡി കാർഡിന്റെ പകർപ്പ്, കിട്പ്പ് രോഗിയല്ല എന്ന ഡോക്ടറുടെ സാക്ഷ്യപത്രം, റേഷൻ കാർഡിന്റെ കോപ്പി സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12 വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2347768, 9495370229.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.