പാറശാല: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന് കീഴിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഡിസംബർ 12മുതൽ 15 വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ് കെ ബെൻഡാർവിൻ ജാഥക്ക് നേതൃത്വം നൽകി.
ആശംസകൾ നേർന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ അൽവേഡിസ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിനിത കുമാരി, എസ് ആര്യദേവൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ , എം കുമാർ,രേണുക,എം ഷിനി, ശാലിനി സുരേഷ്,അനിഷ സന്തോഷ്, ബി ഡി ഒ ചിത്ര കെ പി എന്നിവർ പങ്കെടുത്തു.പാറശാല ബി ആർ സി യിൽ നിന്നും ആരംഭിച്ച വിളംബര ജാഥ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു.വിവിധ വേദികളിലായി നടക്കുന്ന കലാകായിക മത്സരങ്ങളുടെ ഉദ്‌ഘാടനം വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് പ്ലാമൂട്ടുക്കട ഇ എം എസ് ഗ്രൗണ്ടിൽ കെ അൻസലൻ എം എം എൽ എ നിർവ്വഹിക്കും.ഞായറാഴ്ച്ച വൈകുന്നേരം പാറശാല ഗവ വി എച് എസ് സ്കൂളിൽ നടക്കുന്ന സമാപന സമ്മളന ഉദ്‌ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും സി കെ ഹരീന്ദ്രൻ എം എൽ എ നിർവ്വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.