മുട്ടം: അരുവിക്കുത്ത് വെളളച്ചാട്ടത്തിൽ മരിച്ച എൻജിനീയറിങ് വിദ്യാർഥികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കുകിഴക്കേതിൽ അക്‌സ് റെജി (18) എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും, കണ്ണിലും മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ഇത് മീൻ കൊത്തിയതാണെന്ന് പൊലീസ് പറഞ്ഞു.
തൊടുപുഴ ജില്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.