മഴയും തണുപ്പുമൊക്കെ ഉള്ളപ്പോൾ നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത് ഒരു രസമൊക്കെ തന്നെയാണ്.
പക്ഷേ, ഇത്തരം ശീലങ്ങൾ അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളുണ്ട്. നിത്യവും ഇവയുടെ ഉപയോഗം അന്നനാളിലും അർബുദം വരെ ഉണ്ടാക്കാമെന്ന് വിദഗ്ധർ പറയുന്നു.
ചൂട് പാനീയങ്ങൾ മൂലമുണ്ടാകുന്ന ഉയർന്ന താപനില നമ്മുടെ കോശങ്ങൾ വിഭജിക്കുന്നതിൻ്റെയും സ്വയം പുനർനിർമിക്കുന്നതിൻ്റെയും രീതിയെ ബാധിക്കാമെന്നും ഇത് അർബുദ സാധ്യത വർദ്ധിപ്പിക്കാമെന്നും ബോറിവെല്ലി എച്ച്‌സിജി കാൻസർ സെൻ്ററിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോസർജൻ ഡോ. ശിൽപി അഗർവാൾ എച്ച്ടി ലൈഫ്സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അന്നനാളിയിൽ നീർക്കെട്ടിനും കോശങ്ങളുടെ വ്യതിയാനങ്ങൾക്കും ചൂട് പാനീയങ്ങൾ കാരണമാകാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
65 ഡിഗ്രി സെൽഷ്യസിലോ 149 ഡിഗ്രി ഫാരൻഹീറ്റിലോ കൂടുതൽ താപനിലയുള്ള പാനീയങ്ങളാണ് അപകട സാധ്യതയുണ്ടാക്കുന്നതെന്ന് കരുതപ്പെടുന്നു. പാനീയങ്ങളുടെ ചൂട് മിതമായ തോതിലാക്കുന്നത് ഇത്തരം അപകട സാധ്യതകൾ കുറയ്‌ക്കുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. ചൂട് പാനീയങ്ങൾക്ക് പുറമേ പുകവലി, മദ്യപാനം, മോശം ദന്തശുചിത്വം എന്നിവയും വായിലെയും അന്നനാളിയിലെയും അർബുദസാധ്യത വർദ്ധിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.