തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ നടപടി തുടരുന്നു.
അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ സർവ്വീസിൽ നിന്ന് കൃഷി വകുപ്പ് സസ്പെൻഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകൾക്ക് പിന്നാലെയാണ് കൃഷി വകുപ്പിൻ്റെ നടപടി.സയൻറിഫിക് അസിസ്റ്റൻ്റ് മുതൽ ഫാമിലെ സ്ഥിരം തൊഴിലാളികൾ വരെ സസ്പെൻറ് ചെയ്തവരിൽ ഉൾപ്പെടുന്നു.
അനർഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം. സസ്പെൻഷനിൽ ആയതിൽ ആറ് പേർ 50000 രൂപ ക്ഷേമ പെൻഷനായി തട്ടിയെടുത്തവരാണ്. 29 പേരും ക്ഷേമ പെൻഷൻ ബോധപൂർവ്വം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ക്ഷേമ പെൻഷൻ കൈപ്പറ്റിയിരുന്ന ഇവർ ജോലി ലഭിച്ച ശേഷവും, ഇക്കാര്യം മറന്ന് ക്ഷേമ പെൻഷൻ വാങ്ങി പോന്നിരുന്നു. ഇതൊടെ ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട നടപടി നേരിട്ട സർക്കാർ ജീവനക്കാരുടേത് 145 ഐ. 145 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.