തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകൾ തള്ളി കെ സുധാകരൻ.
താൻ മാറുമെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണ്. നേതൃമാറ്റം തീരുമാനിക്കേണ്ട സ്ഥലം തീരുമാനിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ സുധാകരനെ മാറ്റേണ്ടതില്ല എന്നാണ് ഹൈക്കമാൻഡ് തീരുമാനം.
അതേസമയം കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരിൽ വലിയ അഴിച്ച് പണി ഉടൻ ഉണ്ടാകും. പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം ലക്ഷ്യമിട്ടുള്ള മിഷൻ 2025 നുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് അനുകൂലമാണ്. അതിനാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
സമൂദായിക സമവാക്യം, നേതൃപാടവം, ഉപതിരഞ്ഞെടുപ്പിലെ വലിയ വിജയം എന്നിവയല്ല അനുകൂല ഘടകങ്ങളാണ്. കൂടാതെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലമായും, പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും കെ സുധാകരൻ നല്ല ബന്ധം പുലർത്തുന്നു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്ന് ശശി തരൂർ എംപി. കെ സുധാകരൻ മോശം നേതാവാണെന്ന അഭിപ്രായം തനിക്കില്ലന്നും ശശി തരൂർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.