അയർലണ്ട് ;വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സിന്റെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന V - Feista 2024 പ്രൗണ്ട ഗഭീരമായി നടത്തപെടുന്നതായി ഭാരവാഹികൾ അറിയിച്ചു,
ഈ വർഷത്തെ ക്രിസ്മസ് ആഹ്ളാദപൂരിതമാക്കുവാനും നമുക്ക് ക്രിസ്മസ് സന്ദേശം നൽകുവാനുമായിട്ട് വൈകിങ്സിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യതിഥികൾ ആയി ബിഷപ്പ് അൽഫോൻസ് കുളിനാൻ, കൗൺസിലർ ഐയ്മൻ ക്വിൺലോൺ എത്തുന്നതായും ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. ക്രിസ്മസിന്റെ സന്തോഷവും പ്രത്യാശയും സ്നേഹവും നമ്മെ ഓർമ്മപ്പെടുത്തുന്ന ആ മഹത്തായ സന്ദേശം പകർന്നുകൊണ്ട്,
ഇവരുടെ സാന്നിധ്യം നമ്മുടെ ആഘോഷങ്ങൾക്ക് കൂടുതൽ മാധുര്യം നൽകുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു,കൂടാതെ വൈകിട്ട് 7 PM മുതൽ ഡി.ജെ തുഷാർ നയിക്കുന്ന ഡി. ജെ പ്രോഗ്രാമും ഉണ്ടായിരിക്കുമെന്നും എല്ലാ അയർലണ്ട് മലയാളികളെയും പ്രോഗ്രാമിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.