കലവൂർ; രണ്ട് കോടിയോളം രൂപ ചെലവിട്ട് കലവൂർ സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഐസലേഷൻ വാർഡ് കെട്ടിടം 3 വർഷമായി ഉപയോഗിക്കാതെ നശിക്കുന്നു.
സമീപപ്രദേശമാകെ കാടുപിടിച്ച നിലയിലുമാണ്. പകർച്ചവ്യാധി ബാധിതരെ കിടത്തി ചികിത്സിക്കാനാണ് ഐസലേഷൻ വാർഡ് നിർമിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായിട്ടാണ് എംഎൽഎ ഫണ്ടും കിഫ്ബി സഹായവും ഉപയോഗിച്ച് കേന്ദ്രം നിർമിച്ചത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോർ, സ്റ്റാഫ് മുറി, ഡോക്ടേഴ്സ് കാബിൻ, ഡ്രസിങ് ഏരിയ, നഴ്സസ് സ്റ്റേഷൻ, ശുചിമുറികൾ, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള മുറി തുടങ്ങിയവയാണ് ഇവിടെ സജ്ജീകരിച്ചത്.3 വർഷം മുൻപ് മുഖ്യമന്ത്രിയാണ് ഓൺലൈനിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിലവിൽ 10 രോഗികളെ കിടത്തിച്ചികിത്സിക്കാൻ ഇവിടെയുള്ള സൗകര്യം പ്രയോജനപ്പെടുത്താൻ പോലും അധികൃതർ തയാറായിട്ടില്ല.രണ്ടുകോടി ചിലവിട്ട് നിർമ്മിച്ചത് ആർക്ക് വേണ്ടി..? കാടുകയറുന്ന വികസനത്തിന് ഉത്തരവാദികൾ ആര്
0
വ്യാഴാഴ്ച, ഡിസംബർ 19, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.