കൊച്ചി: കാക്കനാട് മെട്രോ സ്റ്റേഷൻ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവർ അഹമ്മദ് നൂർ (28) ആണ് മരിച്ചത്.
മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയിൽപ്പെട്ടായിരുന്നു അപകടം. ഇന്ന് ഉച്ചക്ക് 2.55-ഓടെ കാക്കനാട് മീഡിയ അക്കാദമിക്ക് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ലോറിയിൽ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവർ ലോറിക്കും ജെസിബിക്കും ഇടയിൽപ്പെടുകയായിരുന്നു. അഹമ്മദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.കാക്കനാട് മെട്രോ സ്റ്റേഷൻ നിർമാണത്തിനിടെ അപകടം; ടിപ്പർ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
0
വ്യാഴാഴ്ച, ഡിസംബർ 19, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.