തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തളളി.
ശിശുക്ഷേമ വകുപ്പിലെ താത്‌കാലിക ആയമാരായിരുന്ന സിന്ധു, മഹേശ്വരി, അജിത എന്നിവരുടെ ജാമ്യാപേക്ഷയാണ് എംപി ഷിബു ജഡ്‌ജിയായ ബെഞ്ച് തളളിയത്. പ്രതികൾ ശിശുക്ഷേമ സമിതിയിലെ ആയമാരും കുട്ടിയുടെ സംരക്ഷണ ചുമതലയുളളവരും ആയതിനാല്‍ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന പ്രോസിക്യുഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ വരെ മുറിവേൽപ്പിക്കുക എന്നത് അതീവ ഗൗരവമുള്ള സംഭവമാണെന്നും കോടതി നിരീക്ഷിച്ചു. ഈ മാസം മൂന്നാം തീയതിയാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടാവുന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ആയമാരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
സ്വന്തം പിതാവിന്‍റെ മരണം നേരിൽ കണ്ട രണ്ടര വയസുകാരി അതിന്‍റെ ആഘാതത്തിൽ കിടക്കയിൽ രാത്രി മൂത്രമൊഴിച്ചതാണ് പ്രതികളെ പ്രകോപിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.