യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റവാളി പിടിയിൽ

തിരുവനന്തപുരം;ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെറുകുളം എന്ന സ്ഥലത്ത് സംസാരിക്കുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കത്തെതുടർന്നുള്ള വിരോധത്താൽ യുവാവിനെ മരക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

16.12.2024-ാം തീയതി രാത്രി 9.30 മണിയോട് കൂടെ ചാങ്ങയ്ക്ക് സമീപം ചെറുകുളം എന്ന സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിന്ന ചെറുകുളം സ്വദേശിയായ അരുൺകുമാറുമായി സ്ഥലത്ത് എത്തിയ പ്രതിയായ നഹിൻഷാ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സമീപത്തിരുന്ന തടിക്കഷണം കൊണ്ട് അരുൺകുമാറിൻെറ തലയിലും മുഖത്തും മാരകമായി അടിച്ചു കൊലപ്പെടുത്താൻശ്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു,

നെടുമങ്ങാട് മുക്കോലയ്ക്കൽ തെക്കുകര ഭഗവതി വിലാസം വീട്ടിൽ നിന്നും വെള്ളനാട് വില്ലേജിൽ വെള്ളനാട്' ബ്ളോക്ക് ഓഫീസിന് സമീപം നൗഫി നിവാസിൽ നാസർ മകൻ 28 വയസ്സുള്ള നഹിൻഷായെ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിൻറെ നേതൃത്വത്തിൽ എസ് സി പി ഒ ജിജു, സി പി ഒ മുകേഷ്.

ഷജീർ എന്നിവരടങ്ങിയ സംഘം കരുനാഗപ്പള്ളി ഭാഗത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ അരുൺകുമാർ ചികിൽസയിൽക്കഴിഞ്ഞു വരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !