ഇരിട്ടി :ആറളം വന്യജീവി സങ്കേതത്തിൽ വനം വകുപ്പിൻ്റെ മീൻമുട്ടി ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം.
ഗെയിറ്റ് തകർത്ത് ജീവനക്കാരുടെ മുറിയിലെ കിടക്കകൾ പുറത്തറിഞ്ഞു. പാത്രങ്ങളും മോഷ്ടിച്ചു. ഓഫീസിന് മുന്നിലെ പ്രവർത്തനക്ഷമമല്ലാത്ത നിരീക്ഷണ കാമറ കെടാക്കിയ നിലയിലാണ്. ചുവരുകളും വികൃതമാക്കി. സംഭവം നടന്ന് നാലു ദിവസമായെന്നാണ് നിഗമനം. ജീവനക്കാർ പരിശോധനയുടെ ഭാഗമായി ഓഫീസിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ആറളം വന്യജീവി സങ്കേതം ഓഫീസിൽനിന്ന് 16 കിലോമീറ്റർ അകലെ ഉൾക്കാട്ടിലാണ് ക്യാമ്പ് ഓഫീസ്. സമീപത്തെ മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾക്ക് നിലവിൽ പ്രവേശമില്ലാത്തതിനാൽ പുറമെനിന്ന് ആളുകൾ ഇവിടേക്ക് എത്താൻ സാധ്യതയില്ല. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളാകാമെന്ന സംശയത്തിലാണ് വനംവകുപ്പ്.
പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക്-സംഘവും വിരലടയാള വിദഗ്ധരും നക്‌സൽ വിരുദ്ധസേനയും പ്രദേശത്ത് പരിശോധനയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ആറളം എസ്ഐ ശുഹൈബ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.