മലപ്പുറം;അയിലക്കാട് റോഡിൽ ഉള്ള ശുകപുരീയം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിചാരകേന്ദ്രം , എടപ്പാൾ സ്ഥാനീയ സമിതി അധ്യക്ഷ ഡോ. പദ്മജ വേണുഗോപാൽ ദീപപ്രോജ്വലനവും,ശ്രീ എം കെ അജിത് സ്വാഗത ഭാഷണവും നടത്തി.
മലയാളം സർവകലാശാല മുൻ വൈസ് ചാൻസിലർ ആയ ഡോ അനിൽ വള്ളത്തോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും,വിവർത്തകനും കേരള സാഹിത്യ അക്കാദമി,ദേശീയ പുരസ്‌കാരമായ സാഹിത്യ അക്കാദമി ട്രാൻസ്ലേഷൻ പുരസ്‌കാര ജേതാവുമായ ഡോ.ചാത്തനൊത്ത് അച്യുതനുണ്ണിയും ഉദ്ഘാടവും,
നോവലിസ്റ്റ് ശ്രീ സുധീർ പരൂർ ' പൊന്നാനി കളരിയുടെ ചരിത്ര മുദ്രകൾ 'എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണവും,കവി മോഹനകൃഷ്ണൻ കാലടി,എഴുത്തുകാരി ഡോ സ്മിത ദാസ് എന്നിവർ അനുബന്ധ പ്രഭാഷണവും നടത്തി.തുടർന്ന് നടക്കുന്ന കാവ്യാർച്ചന യിൽ ഡോ മോഹന കൃഷ്ണൻ കാലടി,ഡോക്ടർ സ്മിത ദാസ്,ശ്രീ രാജൻ ആലങ്കോട് , ശ്രീ വിജയൻ കുമ്മറമ്പിൽ,
ശ്രീ ശ്രീകുമാരൻ മതിലകത്ത്, ശ്രീ അരവിന്ദ് വട്ടംകുളം, ശ്രീ രാമചന്ദ്രൻ എഴുത്തച്ഛൻ ശുകപുരം, ശ്രീമതി സുശീല ബാബുരാജ് ബാബുരാജ്, ശ്രീമതി വിജയലക്ഷ്മി തെക്കേ പുരക്കൽ, കുമാരി അനാമിക ടി എ മുതലായവർ കവിത പാരായണം നടത്തി.തുടർന്ന് ശുകപുരം വൈഷ്‌ണ സത്‌സംഗവേദി അവതരിപ്പിക്കുന്ന മഹിഷാസുരമർദ്ദിനി സ്തോത്രവും നടത്തപ്പെട്ടു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.