ചേർത്തല: നിയന്ത്രണം വിട്ട സ്വകാര്യബസ് ലോറിക്ക് പിന്നിലിടിച്ച് സ്‌കൂൾ വിദ്യാർത്ഥികളടക്കം 25 ഓളം പേര്ക്ക് പരിക്ക്.
ചേർത്തല വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് അപകടമുണ്ടായത്. 6 ഓളം വിദ്യാർത്ഥികളും, അധ്യാപകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റവരെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
എറണാകുളത്ത് നിന്ന് ചേർത്തലയ്ക്ക് വരുകയായിരുന്ന ആശീർവാദ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാലിത്തീറ്റ ഇറക്കി നിർത്തിയിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ബസ്സിൻ്റെ മുൻഭാഗത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ എല്ലാവർക്കും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.
വിവിധ വാഹനങ്ങളിൽ ഇരുപതോളം പേരെ ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ചേർത്തല പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ 5 വിദ്യാർത്ഥിനികൾക്ക് ഒരു ആൺകുട്ടിക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും, ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. പാതിരാപ്പള്ളി, പുത്തൻപുരയ്ക്കൽ മൈക്കിൾ (80), തൈക്കൽ പള്ളി പറമ്പ് മറിയാമ്മ (50), പട്ടണക്കാട് വാതാ പറമ്പിൽ തങ്കച്ചി (53) എന്നിവരെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസിൻ്റെ ഡ്രൈവറായ തണ്ണീർമുക്കം സ്വദേശി കെ. ജെ ജോസഫിനെതിരെ ചേർത്തല പൊലീസ് കേസെടുത്തു.സംഭവമറിഞ്ഞ് മന്ത്രി പി. പ്രസാദ്, മുൻ എം.പി. എ.എം. ഒരു തരത്തിൽ, ഒരു തരത്തിൽ, ഒരു തരത്തിൽ. അജയൻ തുടങ്ങിയവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.