തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് സർക്കാർ.
എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി നിജപ്പെടുത്തി. ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ബജറ്റ് വിഹിതം പകുതിയായി കുറച്ചത്. ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതി മാത്രമേ വകുപ്പുകൾക്ക് ലഭിക്കൂ.
ഓരോ വകുപ്പുകളുടെയും വിഹിതത്തിൽ വരുത്തിയ കുറവ് ചീഫ് സെക്രട്ടറി അറിയിച്ചു. ബജറ്റ് വിഹിതത്തിൽ കുറവ് വരുത്തുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷേമ പെൻഷനടക്കമുള്ള ആനുകൂല്യങ്ങളും കൊടുത്തുതീർക്കാനായി ബജറ്റ് വിഹിതം വെട്ടിക്കുറക്കുമെന്ന് സർക്കാർ അറിയിച്ചു.
ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി വെച്ച് വകുപ്പുകളുടെ പദ്ധതികളുടെ പട്ടികയിൽ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ കൂടുതൽ ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിച്ചത് കൃഷി വകുപ്പിനാണ്. പ്രാഥമിക മേഖലയായി കണക്കാക്കുന്നത് കാർഷിക മേഖലയാണ്. അങ്ങനെ 51 ശതമാനം വിഹിതം കാർഷിക മേഖലയ്ക്ക് ലഭിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകൾക്ക് 50 ശതമാനം തുക മാത്രമേ ലഭിക്കൂ. ഈ തുക ക്ഷേമ പെൻഷൻ കുടിശ്ശിക അടക്കം കൊടുത്തുതീർക്കാനായി ഉപയോഗിക്കാനാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.