കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് - ലേണേഴ്‌സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്ഐഎച്ച് നാഗരാജു.
ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന് മാസം കൊണ്ട് പരിഷ്ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്താണ് നടപടി.
H ഉം 8 ഉം കൊണ്ട് കാര്യമില്ല. തിയറി പരീക്ഷ വിപുലപ്പെടുത്തും അതിൽ തന്നെ നെഗറ്റീവ് മാർക്കുകൾ ഉൾപ്പെടുത്തും. ഏത് ജില്ലകളിൽ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം വേണ്ടത് സോഫ്റ്റ്വെയർ അപ്ഡേഷൻ ആണ്. അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ജനങ്ങൾക്ക് ബുദ്ധിമിട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ആലപ്പുഴയിൽ ചേർന്ന അവലോകന യോഗത്തിൽ വ്യക്തമാക്കി.
ഒരാളുടെ സ്വകാര്യ വാഹനം മറ്റോരാൾക്ക് സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ള സ്വകാര്യ വാഹനങ്ങൾ പണത്തിനോ അല്ലാതെയോ ഓടിക്കുന്നതിന് കൈമാറാൻ പാടില്ല, അങ്ങനെ കൊടുത്താൽ വാടകയ്ക്ക് നൽകിയതായി കണക്കാക്കാം കളർകോട് അപകടത്തിൽപ്പെട്ട വാഹനം വാലിഡിറ്റി ഉള്ളതാണ്. റോഡ് സുരക്ഷാ നടപടികൾ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.