സൗദി: നാളെ മുതൽ സൗദിയടക്കം ഗൾഫ് മേഖലയ്ക്ക് ശൈത്യ തരംഗം ശക്തമാകുമെന്ന് കാലാവസ്ഥാ ഗവേഷകനായ അബ്ദുൾ അസീസ് അൽ ഹുസൈനി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുകയും ദിവസങ്ങളോളം അതെ അവസ്ഥ തുടരുകയും ചെയ്യും. രാത്രി കട്ടി കൂടിയ വസ്ത്രങ്ങൾ ധരിക്കണമെന്നും പ്രായമായവരെയും നിങ്ങളുടെ കുട്ടികളെയും അത് ധരിപ്പിക്കണമെന്നും അൽ ഹുസൈനി പറഞ്ഞു.
സൗദയിൽ 4 ഡിഗ്രിയും, ഖുറയ്യത്തിൽ 5 ഡിഗ്രിയും, അബഹ, അറാർ, തുറൈഫ് എന്നിവിടങ്ങളിൽ 6 ഡിഗ്രി സെൽഷ്യസും സൗദിയിൽ ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില. ജിസാനിൽ 32 ഡിഗ്രിയും, ജിദ്ദയിലും ഖുൻഫുദയിലും 31 ഡിഗ്രിയും, മദീനയിലും യാൻബുവിലും 30 ഡിഗ്രിയുമാണ് ഇന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന താപനിലയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.