മുംബൈ: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു.
മുംബൈ എൽടിടിയിൽ നിന്ന് കൊച്ചുവേളി( തിരുവനന്തപുരം നോർത്ത്)യിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം വഴിയായിരിക്കും ട്രെയിൻ കൊച്ചുവെളിയിലെത്തുക. ഡിസംബർ 19,26 വൈകിട്ട് നാലിനായിരിക്കും മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവെളിയിലേക്ക് യാത്ര പുറപ്പെടുക.
തിരിച്ച് ഡിസംബർ 21,28 തീയതികളിൽ വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും.ജനുവരി 2, 9 തീയതികളിൽ വൈകിട്ട് നാലിന് മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേലിയിലേക്ക് യാത്ര പുറപ്പെടുക. തിരിച്ച് ജനുവരി 4, 11 തീയതികളിൽ വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.