കോഴിക്കോട്: ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട് യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്തകളുടെ അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ.
ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗ സമയക്കുറവ് മൂലം മറ്റ് അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു പ്രത്യേക യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. മാത്രമല്ല യോഗത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ മീഡിയ പ്രവർത്തകരെ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിക്കുന്നു. യോഗ തീരുമാനങ്ങൾ പൂർണ്ണമായും ശരിയാണ് റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മാധ്യമങ്ങൾ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
അതേസമയം, സമസ്ത തർക്കവിഷയങ്ങളിൽ പ്രത്യേക മുശാവറ യോഗം അടുത്ത രണ്ടാഴ്ചക്കകം ചേരും. മധ്യസ്ഥതയിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാത്ത സിഐസിയുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് ജിഫി മുത്തു കോയ തങ്ങൾ വ്യക്തമാക്കി. മുശാവറ യോഗത്തിൽ ഉയർന്നുവന്നു തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാനായി പത്ത് ദിവസത്തിനുള്ളിൽ പ്രത്യേക മുശാവറ യോഗം വിളിച്ചു ചേർക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് സംസ്ഥാന നേതൃത്വത്തിൽ രൂപീകരിച്ച ആദർശ സംരക്ഷണ സമിതി രൂപീകരണ യോഗത്തിൽ സമസ്ത ലീഗ് അനുകൂലികൾ പങ്കെടുത്തത് സമസ്തയുടെ പിളർപ്പിലേക്ക് നയിക്കാനാണെന്ന പരാതി യോഗത്തിൽ ചർച്ച ചെയ്യും. സാദിഖലി തങ്ങളെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ലീഗ് അനുകൂലികൾ ഉമർ ഫൈസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും ചർച്ചയാവും.
അതേസമയം കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജുമായി ലീഗ് സമസ്തധാരണ പാലിക്കാത്തതിലും ഹക്കിം അദൃശ്ശേരിയെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിൽ സിഐ സമസ്തക്ക് യാതൊരു ബന്ധവുമില്ല എന്നും മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.