കൊല്ലം: കുണ്ടറ ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പടപ്പക്കര സ്വദേശി അഖിൽ ആണ് പിടിയിലായത്. ശ്രീനഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അഖിലിനെ കുണ്ടറ എസ് ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള മൂന്നംഗ സംഘമാണ് പിടി കൂടിയത്. പുഷ്പവിലാസത്തിൽ പുഷ്പലത(46), പുഷ്പലതയുടെ അച്ഛൻ ആൻ്റണി(74) എന്നിവരെയാണ് അഖിൽ കൊലപ്പെടുത്തിയത്.
ശ്രീനഗറിലെ ഒരു വീട്ടിൽ ജോലി നോക്കുകയായിരുന്നു അഖിൽ. അഖിൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സുഹൃത്തുക്കളും സാമൂഹിക മാധ്യമങ്ങളും ഉപയോ ഗിക്കുന്നതും കുറവായിരുന്നതിനാൽ ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു. രാജ്യവ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിചേർന്നത് .
ഓഗസ്റ്റ് 18നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ പുഷ്പലതയും അച്ഛൻ ആൻ്റണിയുമാണ് താമസിച്ചിരുന്നത്. പഞ്ചാബിൽ എംസിഎയ്ക്ക് പഠിക്കുന്ന മകൾ അഖില രാവിലെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് താമസിക്കുന്ന ബന്ധുവിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇവർ വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ മരിച്ച പുഷ്പലതയെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആൻറണിയെയും കണ്ടത്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.