കോഴിക്കോട്: ദേശീയപാത നിർമാണം മൂലമുള്ള ബ്ലോക്കിൽപെട്ട് ആംബുലൻസുകൾ മുന്നോട്ടെടുക്കാൻ കഴിയാതെ വന്നതോടെ രണ്ട് പേർക്ക് ദാരുണാന്ത്യം.
കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയിലെത്താൻ സാധിക്കാതെ രോഗികൾ ഹൃദയാഘാതം മൂലം മരിച്ചത്. മലപ്പുറം കാക്കഞ്ചേരിയിലുണ്ടായ ബ്ലോക്കിൽ കുടുങ്ങിയ രണ്ട് രോഗികൾ മരിച്ചു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഇവിടേക്ക് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. മലപ്പുറം എടരിക്കോട് സ്വദേശിനി സുലേഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ എന്നിവർക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബ്ലോക്കിൽപെടുകയായിരുന്നു.
കോട്ടയ്ക്കലിൽ നിന്നാണ് സുലേഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാക്കഞ്ചേരിയിൽ എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ പെട്ടു. അരമണിക്കൂറോളം ആംബുലൻസ് മുൻപോട്ടും പിന്നോട്ടും അനങ്ങാൻ കഴിയാതെ പെട്ടുപോകുകയായിരുന്നു. ഇതിനിടെ രോഗിക്ക് ഹൃദയാഘാതമുണ്ടായി. അടുത്തുള്ള ആശുപത്രിയിൽ സുലേഖയെ ഒരുവിധത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷജിലിനെ ആംബുലൻസ് കാക്കഞ്ചേരിയിലെ ഗതാഗതക്കുരുക്കിൽ പെട്ടത്. ചേളാരിയിലെ ആശുപത്രിയിൽ നിന്ന് 20 മിനിറ്റാണ് മെഡിക്കൽ കോളേജിലേക്ക് വേണ്ട ദൂരം. എന്നാൽ കാക്കഞ്ചേരിയിൽ എത്തിയതോടെ ഇരുവശങ്ങളിലേക്കും തിരിക്കാനാകാത്ത വിധം കുടുങ്ങി. ഗതാഗതക്കുരുക്കിനിടയിൽ നിന്നും വാഹനങ്ങൾ വഴി ഉണ്ടാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ആംബുലൻസിന് കടന്നുപോകാൻ സാധിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.