പൗരാവകാശം നമ്മുടെ രാജ്യത്ത് ഹനിക്കപ്പെടുകയാണ്; ഭരണഘടനാ ശില്പിയെപ്പോലും അപമാനിക്കാൻ മടിയില്ലാത്ത ഭരണക്കാർത്താക്കൾ ആണ് രാജ്യം ഭരിക്കുന്നത്; മുഖ്യമന്ത്രി

തൃശൂർ: ഭരണഘടനാ ശിൽപിയെപ്പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് രാജ്യത്ത് ഭരണത്തിലിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യ മൂല്യം ഇല്ലാതാക്കാനും സംഹിതയെ അടിസ്ഥാനമാക്കിയുള്ള രാജ്യം കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരാവകാശം ഹനിക്കപ്പെടുകയാണ്. സ്വതന്ത്ര അഭിപ്രായം പറയുന്നവരെ കൽത്തുറുങ്കിലടയ്ക്കുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാധ്യമ സ്ഥാപനങ്ങളെ കേന്ദ്ര ഏജൻസികളും സംഘപരിവാർ ഗുണ്ടകളും വേട്ടയാടുന്നു. 

കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബില്ലുമായി വന്നത് എങ്ങോട്ടാണ് പോക്കെന്നത് വ്യക്തമാക്കുന്നു. സംഘപരിവാറിൻ്റെ ന്യൂനപക്ഷ വിരുദ്ധത മുസ്ലീം ജനവിഭാഗങ്ങളെ മാത്രമല്ല, ക്രിസ്ത്യൻ ജനവിഭാഗങ്ങളെയും ബാധിക്കുന്നു.  ഭൂരിപക്ഷ വർഗ്ഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കാൻ തുനിയരുത്. മതേതര ചേരിക്കൊപ്പം നിന്ന് പോരാടണമെന്നും എല്ലാ വർഗീയതയെയും ചെറുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !