കഴുത്തിൻ്റെ മുൻവശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവീഗ്രന്ഥിയാണ് തൈറോയ്ഡ്.
നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.ഇതിൽ നല്ലൊരു പങ്കും ഉപദ്രവകാരിയല്ലാത്ത ഫിസിയോളജിക്കൽ ഗോയിറ്ററാണ്. കുട്ടികളിലെ രണ്ടാംഘട്ട വളർച്ചയുടെ ഘട്ടത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
കാരണം ഈ സമയത്ത് ഹോർമോണിൻ്റെ ഉപഭോഗം കൂടുതലായിരിക്കും. ഇങ്ങനെ ഗ്രന്ഥിക്കുണ്ടാകുന്ന താത്ക്കാലിക വീക്കം പൂർണമായി ഭേദമാക്കാം. ചുരുക്കം ചിലരിൽ ഇത് അപകടകരമായ ഗോയിറ്ററുമാകാം.
സ്ത്രീകളിലെ തൈറോയ്ഡ് രോഗങ്ങൾ
സ്ത്രീകളിൽ തൈറോയ്ഡ് രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ആർത്തവം, ഗർഭധാരണം, പ്രസവം, ആര്ത്തവ വിരാമം എന്നീ അവസ്ഥകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, തുടർന്നുള്ള പ്രതിരോധശക്തിയിലും മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ സ്ത്രീകളിൽ തൈറോയ്ഡ് രോഗങ്ങൾ കൂടുന്നതിൻ്റെ പ്രധാന കാരണം.
തൈറോയ്ഡ് കാൻസർ
തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന എല്ലാ മുഴകളും കാൻസർ ആകണമെന്നില്ല. സാധാരണ 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെയാണ് ഈ കാൻസർ കൂടുതലായി ബാധിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.