തിരുവനന്തപുരം: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം തയ്യാറായി.
ഡിസംബർ 31-ൻ്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണവകുപ്പിൽ അസിസ്റ്റൻ്റ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റൻ്റ്, വനിതാ പോലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്, വിവിധ വകുപ്പ് എൽ.ഡി.വി.എച്ച്./. ഡ്രൈവർ തുടങ്ങിയവർ വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ.
വിജ്ഞാപനത്തിൻ്റെ വിശദാംശങ്ങൾ തൊഴിൽവാർത്ത പ്രസിദ്ധീകരിക്കുന്നുണ്ട്. ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാൽ കെ.എ.എസിൻ്റെ രണ്ടാമത്തെ വിജ്ഞാപനം പി.എസ്.സിക്ക് തയ്യാറാക്കാനായില്ല. ഡിസംബർ 31-നകം വിജ്ഞാപനം വന്നില്ലെങ്കിൽ പ്രായപരിധി പിന്നിടുന്നവർക്ക് അവസരം നഷ്ടപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.