തിരുവനന്തപുരം;അയൽവാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം യുവാവ് തൂങ്ങി മരിച്ചു,
ക്രിസ്തുമസ് രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്,കാട്ടാക്കട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ അരുവിക്കുഴി തറട്ടവീട്ടിൽ ബിനു എന്ന് വിളിക്കുന്ന പ്രവീണിനെയാണ് ബന്ധുവും സുഹൃത്തുമായ ജിനു എന്ന് വിളിക്കുന്ന അനിൽ കുമാർ രാത്രി 8.45 ഓടെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്,
വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വീട്ടിൽ എത്തിയ അനിൽകുമാർ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിനുവിന്റെ തലയിൽ ചുറ്റിക കൊണ്ട് നിരവധി തവണ അടിക്കുകയും ആക്രമണത്തിൽ നിന്ന് രക്ഷപെട്ട പ്രവീൺ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയുമായിരുന്നു.അയൽ വാസികളായ ഇരുവരും തമ്മിൽ ഉള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഓണത്തിന് അനിതകുമാർ ഭാര്യയെ മർദ്ദിക്കുന്നത് കണ്ട് പ്രവീൺ പറഞ്ഞ് വിലക്കിയതിെൻ്റ കേസ് കാട്ടാക്കട സ്റ്റേഷനിൽ ഉണ്ട്. ഇതിൻറെ വൈരാഗ്യവുമാകാം കൊലപാതകത്തിന് പിന്നിൽ എന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
തുടർന്ന് ഇന്ന് രാവിലെ പൂവച്ചൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സതീന്ദ്രനുമായി അനിൽകുർ ഫോണിൽ സംസാരിച്ച ശേഷം പ്രതി അനിൽകുമാർ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പ്രദേശ വാസികൾ പറയുന്നു,സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി സമ്പത്തെകുറിച്ച് അന്വേഷിക്കുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.