കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടിവി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല. കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പണയംവച്ചത് മുതല്‍ നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയതിന് ശേഷം തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളില്‍ തെളിവില്ല. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണം പണയംവച്ചതിന്റെ രസീത് പ്രശാന്ത് അന്വേഷണ സംഘത്തിന് കൈമാറി. ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന്‍ബാബുവും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചു. ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.തുടര്‍ന്ന് ഒക്ടോബര്‍ 8ന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കുന്നു. 10ന് കൈക്കൂലി നല്‍കിയെന്ന വിവരം വിജിലന്‍സിനെ അറിയിക്കുന്നു. വിജിലന്‍സ് സിഐ ഒക്ടോബര്‍ 14ന് പ്രശാന്തിന്റെ മൊഴിയെടുത്തു. അതേ ദിവസം വൈകുന്നേരം ആയിരുന്നു നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.