ബോൺമൗത്ത്; ബോൺമൗത്ത് ബീച്ചിൽ പേഴ്‌സണൽ ട്രെയിനർ ആമി ഗ്രേയെ (34) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിദ്യാർഥി നാസെൻ സാദി (20) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മേയ് 24ന് വെസ്റ്റ് അണ്ടർക്ലിഫ് പ്രൊമെനേഡിലെ ഡർലി ചൈൻ ബീച്ചിൽ വച്ചായിരുന്നു കൊലപാതകം.
സംഭവസ്ഥലത്തുണ്ടായിരുന്ന ലീൻ മൈൽസിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു.ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റിയിൽ ക്രിമിനോളജിയും ക്രിമിനൽ സൈക്കോളജിയും പഠിച്ചുകൊണ്ടിരുന്ന സാദി, ആക്രമണ സമയത്ത് ബോൺമൗത്തിൽ താമസിച്ചിരുന്നതായി സമ്മതിച്ചു. എന്നാൽ സിസിടിവിയിൽ കാണിച്ചിരിക്കുന്ന ആൾ താനല്ലെന്ന് അവകാശപ്പെട്ടു. ഒരു കാരണവുമില്ലാതെ ഒരാളെ ആക്രമിക്കില്ലെന്നും ഇത് തെറ്റായ അറസ്റ്റാണെന്നും സാദി പൊലീസിനോട് പറഞ്ഞു.കത്തി കൊണ്ട് തുടർച്ചയായി കുത്തേറ്റാണ് ആമി ഗ്രേ മരിച്ചത്. ഹൃദയത്തിലുൾപ്പെടെ 10 മുറിവുകൾ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് ഹോം ഓഫിസ് പാത്തോളജിസ്റ്റ് ഡോ. ബേസിൽ പർഡ്യൂ കോടതിയെ അറിയിച്ചു. ഇന്‍റർനെറ്റിൽ കുറ്റകൃത്യങ്ങൾ, ഹൊറർ സിനിമകൾ, കത്തികൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ തേടുന്നതിൽ സാദിക്ക് താൽപര്യമുണ്ടെന്നും സ്‌നാപ്ചാറ്റിൽ യൂസർ നെയിമായി 'നിഞ്ച കില്ലർ' എന്ന് സ്വയം വിശേഷിപ്പിച്ചതായും വിചാരണയിൽ കണ്ടെത്തി.ജീവനെടുക്കുന്നത് എങ്ങനെയെന്ന് അറിയാനും 'ഇത്തരത്തിലുള്ള കൊലപാതകം തനിക്ക് കൊണ്ടുവന്നേക്കാവുന്ന കുപ്രസിദ്ധി' നേടാനും സാദിക്ക് ആഗ്രഹമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു. ആക്രമണത്തിന് രണ്ട് ദിവസം മുൻപ്, സാദി 'ദി സ്ട്രേഞ്ചേഴ്‌സ് - ചാപ്റ്റർ 1' എന്ന സിനിമ കണ്ടു. സിനിമയും കൃത്യത്തിന് പ്രചോദനമായി എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.